ചരിത്രമെഴുതി ബംഗ്ലാദേശ്, ടെസ്റ്റ് ലോക ചാമ്പ്യന്മാരെ വീഴ്ത്തി കീവീസ് മണ്ണില്‍ ആദ്യ ജയം

ന്യൂസിലാന്‍ഡിനെ ആദ്യമായി അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിച്ച് ബംഗ്ലാദേശ്. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ചരിത്ര ജയം
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ടൗരാംഗ: ന്യൂസിലാന്‍ഡിനെ ആദ്യമായി അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിച്ച് ബംഗ്ലാദേശ്. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ചരിത്ര ജയം. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ബംഗ്ലാദേശ് ലീഡ് എടുത്തു. 

2001 മുതലാണ് ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തുടക്കമാവുന്നത്. ടൗരാംഗയില്‍ ഈ ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് ന്യൂസിലാന്‍ഡില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ബംഗ്ലാദേശ് കളിച്ചത് 32 മത്സരങ്ങള്‍. 32ലും തോറ്റു. 16 ടെസ്റ്റ് കളിച്ചതില്‍ പതിനാറിലും തോല്‍വി. 

2011ന് ശേഷം ന്യൂസിലാന്‍ഡിനെ ന്യൂസിലാന്‍ഡില്‍ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമുമാണ് ബംഗ്ലാദേശ്. 2011 ജനുവരിയില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ഹാമില്‍ട്ടണില്‍ തോല്‍പ്പിച്ചതിന് ശേഷം പിന്നെ മറ്റൊരു ഏഷ്യന്‍ ടീമിനും അതിനായിട്ടില്ല. 

രണ്ടാം ഇന്നിങ്‌സില്‍ 169 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി

ഇബാദത്ത് ഹുസെയ്‌നിന്റെ രണ്ടാം ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടമാണ് അഞ്ചാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 169 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി. ഇതോടെ ബംഗ്ലാദേശിന് മുന്‍പില്‍ എത്തിയ 40 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ മറികടന്നു. 

രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസെയ്ന്‍ ആണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ കോണ്‍വേയുടെ സെഞ്ചുറിയാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ 300 കടത്തിയത്. എന്നാല്‍ ബംഗ്ലാദേശ് നിരയില്‍ നാല് കളിക്കാര്‍ അര്‍ധ ശതകം കണ്ടതോടെ സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 400 കടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com