പുതുവര്‍ഷ ദിനത്തില്‍ ഒന്നിച്ച് സ്റ്റെഫെന്‍സും ഓള്‍ടെഡോയും; അമേരിക്കന്‍ ഫുട്‌ബോള്‍-ടെന്നീസ് താരങ്ങള്‍ വിവാഹിതരായി

വിവാഹ ഫോട്ടോ പങ്കുവെച്ചാണ് ഇരുവരും തങ്ങള്‍ ഒന്നിച്ചതായി ആരാധകരെ അറിയിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഫ്‌ളോറിഡ: അമേരിക്കന്‍ ടെന്നീസ് താരം സ്ലൊഹാനെ സ്റ്റെഫെന്‍സും ടൊറന്റോ എഫ്‌സി താരം ജോസി ഓള്‍ടെഡോയും വിവാഹിതരായി. വിവാഹ ഫോട്ടോ പങ്കുവെച്ചാണ് ഇരുവരും തങ്ങള്‍ ഒന്നിച്ചതായി ആരാധകരെ അറിയിച്ചത്. 

ശനിയാഴ്ച ന്യൂഇയര്‍ ദിനത്തിലായിരുന്നു ഇവരുടെ വിവാഹം എന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഡയമണ്ട് റിങ് പങ്കുവെച്ചായിരുന്നു ഇരുവരുടേയും വരവ്. 

2017ല്‍ യുഎസ് ഓപ്പണ്‍ ജയിച്ച 28കാരിയായ സ്റ്റെഫെന്‍സ് 2018ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും എത്തി. 2013ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ എത്തിയതും അതേ വര്‍ഷം വിംബിള്‍ഡണില്‍ ക്വാര്‍ട്ടറില്‍ കടന്നതും സ്റ്റെഫെന്‍സിന്റെ നേട്ടങ്ങളാണ്. 

ഓള്‍ടെഡോയാവട്ടെ മേജര്‍ ലീഗ് സോസറില്‍ ടൊറന്റോ എഫ്‌സിയുടെ താരമാണ് 2015 മുതല്‍. 2008 മുതല്‍ 2011 വരെ സ്പാനിഷ് ലീഗായ വിയാറയലിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഹള്ളിന് വേണ്ടിയും സന്‍ഡര്‍ലന്‍ഡിന് വേണ്ടിയും തുര്‍ക്കിയുടെ ബര്‍സാസ്‌പോറിനായും താരം ബൂട്ടുകെട്ടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com