വാന്‍ഡറേഴ്‌സിലെ തോല്‍വി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഇന്ത്യക്ക് തിരിച്ചടി

വാന്‍ഡറേഴ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറി സൗത്ത് ആഫ്രിക്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: വാന്‍ഡറേഴ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറി സൗത്ത് ആഫ്രിക്ക. പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന സൗത്ത് ആഫ്രിക്ക അഞ്ചാമത് എത്തി. 

50 പെര്‍സന്റേജ് പോയിന്റ് ആണ് സൗത്ത് ആഫ്രിക്കയ്ക്കുള്ളത്. തോല്‍വിയോടെ ഇന്ത്യക്ക് 9.07 പെര്‍സന്റേജ് പോയിന്റ് നഷ്ടമായി. നാലാം സ്ഥാനത്താണ് ഇന്ത്യ. 55.21 പെര്‍സന്റേജ് പോയിന്റാണ് ഇന്ത്യക്കുള്ളത്. കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ സൗത്ത് ആഫ്രിക്ക മറികടക്കും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മുന്‍പില്‍

ഓസ്‌ട്രേലിയയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. രണ്ടാമത് ശ്രീലങ്കയും 100 പെര്‍സന്റേജ് പോയിന്റാണ് ഇവര്‍ക്കുള്ളത്. പാകിസ്ഥാനാണ് ഇന്ത്യക്ക് മുന്‍പില്‍ മൂന്നാം സ്ഥാനത്ത്.  ഇംഗ്ലണ്ട് ആണ് ഏറ്റവും അവസാനം. 

വാന്‍ഡറേഴ്‌സില്‍ നാലാം ദിനം മോശം കാലാവസ്ഥ കളി തടസപ്പെടുത്തിയെങ്കിലും ജയത്തിലേക്ക് എത്താന്‍ അതും സൗത്ത് ആഫ്രിക്കയ്ക്ക് തടസമായില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക നാലാം ദിനം ചെയ്‌സിങ് തുടങ്ങിയത്. വാന്‍ഡറേഴ്‌സിലെ മൂടിക്കെട്ടിയ കാലാവസ്ഥയിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആതിഥേയരെ അലോസരപ്പെടുത്താനായില്ല. നാലാം ദിനം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗത്ത് ആഫ്രിക്ക ജയം തൊട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com