'ഏഴാം നമ്പര്‍ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നു', പാക് പേസറിന് ജേഴ്‌സി സമ്മാനിച്ച് ധോനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 11:16 AM  |  

Last Updated: 08th January 2022 11:16 AM  |   A+A-   |  

haris_rauf_ms_dhoni

ഫോട്ടോ: ട്വിറ്റർ

 

ലാഹോര്‍: പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിന്റെ തന്റെ ജേഴ്‌സി സമ്മാനമായി നല്‍കി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയാണ് റൗഫിന് ധോനി നല്‍കിയത്. 

ധോനിയുടെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സി സമ്മാനമായി ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ റൗഫ് പങ്കുവെച്ചു. ഇതിഹാസവും ക്യാപ്റ്റന്‍ കൂളുമായ ധോനി ഇത്രയും മനോഹരമായ സമ്മാനം നല്‍കി. ഇപ്പോഴും ഈ ഏഴ് സൗമനസ്യത്തിലൂടേയും നല്ല മനസിലൂടേയും ഹൃദയങ്ങള്‍ കീഴടക്കുന്നു, റൗഫ് ട്വിറ്ററില്‍ കുറിച്ചു. 

ധോനിക്ക് എതിരെ റൗഫ് കളിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12ല്‍ ഏറ്റുമുട്ടിയപ്പോള്‍ റൗഫ് ടീമില്‍ ഇടം നേടിയിരുന്നു. ഈ സമയം ധോനി ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലുണ്ടായി. എന്നാല്‍ കളിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചു.