രാഹുല്‍ ദ്രാവിഡിന്റെ റണ്‍വേട്ട മറികടക്കാന്‍ കോഹ്‌ലി; കേപ്ടൗണില്‍ കാത്തിരിക്കുന്ന തകര്‍പ്പന്‍ നേട്ടം

മൂന്നാം ടെസ്റ്റിനായി കേപ്ടൗണില്‍ ഇറങ്ങുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡുകളില്‍ ഒന്നും കോഹ്‌ലി മറികടന്നേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: പരമ്പര ജയം നിര്‍ണയിക്കുന്ന മൂന്നാമത്തെ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാം ടെസ്റ്റിനായി കേപ്ടൗണില്‍ ഇറങ്ങുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡുകളില്‍ ഒന്നും കോഹ്‌ലി മറികടന്നേക്കും. 

സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ കോഹ്‌ലിക്ക് 14 റണ്‍സ് കൂടിയാണ് വേണ്ടത്. സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റില്‍ നിന്ന് 611 റണ്‍സ് ആണ് കോഹ്‌ലി ഇതുവരെ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 50.91. 

11 ടെസ്റ്റ്, രാഹുല്‍ ദ്രാവിഡ് കണ്ടെത്തിയത് 624 റണ്‍സ്‌

സൗത്ത് ആഫ്രിക്കയില്‍ കളിച്ച 11 ടെസ്റ്റില്‍ നിന്ന് 624 റണ്‍സ് ആണ് ദ്രാവിഡ് കണ്ടെത്തിയത്. 29.71 ആണ് ദ്രാവിഡിന്റെ ബാറ്റിങ് ശരാശരി. സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റില്‍ നിന്നുള്ള റണ്‍ നേട്ടത്തില്‍ സച്ചിനാണ് മുന്‍പില്‍ 15 ടെസ്റ്റില്‍ നിന്ന് 1161 റണ്‍സ് ആണ് സച്ചിന്‍ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 46.44. മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 

ന്യൂലാന്‍ഡ്‌സിലെ ചരിത്രം ആശങ്ക

ന്യൂലാന്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ചരിത്രമാണ് ഇന്ത്യക്ക് മുന്‍പില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇവിടെ ഇതുവരെ ടെസ്റ്റ് ജയം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. കോഹ് ലി ടീമിലേക്ക് മടങ്ങി എത്തുമ്പോള്‍ ഹനുമാ വിഹാരിക്ക് സ്ഥാനം നഷ്ടമാവും എന്നാണ് സൂചന. മുഹമ്മദ് സിറാജിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളും പ്ലേയിങ് ഇലവനിലേക്ക് എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com