ഒരു പന്തില്‍ നിന്ന് 7 റണ്‍സ്, ചിരി പടര്‍ത്തി ബംഗ്ലാദേശിന്റെ ഫീല്‍ഡിങ് 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് ആദ്യ ദിനം ബാറ്റിങ് കരുത്ത് കാണിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്രൈസ്റ്റ്ചര്‍ച്ച്: ആദ്യ ടെസ്റ്റില്‍ ചരിത്ര ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാന്‍ഡിന് എതിരെ രണ്ടാം ടെസ്റ്റിന് ബംഗ്ലാദേശ് ഇറങ്ങിയത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് ആദ്യ ദിനം ബാറ്റിങ് കരുത്ത് കാണിച്ചു. ഇവിടെ ബംഗ്ലാദേശിന്റെ ഫീല്‍ഡിങ് പാളിയപ്പോള്‍ ഒരു പന്തില്‍ നിന്ന് ഏഴ് റണ്‍സും ആതിഥേയര്‍ കണ്ടെത്തി. 

ന്യൂസിലാന്‍ഡിന്റെ വില്‍ യങ്ങിനാണ് ഒരു ഡെലിവറിയില്‍ നിന്ന് ഏഴ് റണ്‍സ് കണ്ടെത്താനായത്. സ്ലിപ്പില്‍ യങ്ങിന്റെ ക്യാച്ച് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ പന്ത് നേരെ പോയത് ബൗണ്ടറി ലൈനിലേക്ക്. ഇവിടെ പന്ത് ബൗണ്ടറി ലൈന്‍ കടക്കാതെ ഫീല്‍ഡര്‍ രക്ഷിച്ചു.

എന്നാല്‍ തസ്‌കിന്‍ അഹ്മദ് വിക്കറ്റ് കീപ്പറിനും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് നുറുള്‍ ഹസനും പന്ത് പിടിക്കാനായില്ല. പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഇതോടെ ന്യൂസിലാന്‍ഡിന് ഏഴ് റണ്‍സ് ലഭിച്ചു. ജീവന്‍ തിരിച്ചു കിട്ടിയതിനൊപ്പം എക്‌സ്ട്രാ റണ്‍സും ലഭിച്ചതോടെ വില്‍ യങ് അര്‍ധ ശതകം കണ്ടെത്തിയാണ് മടങ്ങിയത്. 

ഓപ്പണര്‍ ടോം ലാം ഇരട്ട ശതകം ലക്ഷ്യമിട്ടാണ് ബാറ്റ് വീശുന്നത്. 76 ഓവറില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് 285 റണ്‍സിലേക്ക് എത്തിയപ്പോള്‍ 166 റണ്‍സുമായി ലാതം ക്രീസിലുണ്ട്. അര്‍ധ ശതകം പിന്നിട്ട ഡെവോണ്‍ കോണ്‍വേയാണ് ലാതമിന് കൂട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com