ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം; ഓപ്പണര്‍മാര്‍ മടങ്ങി

ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം; ഓപ്പണര്‍മാര്‍ മടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് പുറത്തായത്. രാഹുല്‍ 12 റണ്‍സും മായങ്ക് 15 റണ്‍സുമാണ് കണ്ടെത്തിയത്. 

ഡൗനെ ഒലിവിയറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയ്ക്ക് പിടി നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. തൊട്ടുപിന്നാലെ റബാഡയുടെ പന്തില്‍ മാര്‍ക്രത്തിന് പിടിനല്‍കി മായങ്കും മടങ്ങി. 33 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 15 റണ്‍സാണ് മായങ്കിന്റെ സമ്പാദ്യം.

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. 

പരിക്കേറ്റ് പുറത്തായി മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് അന്തിമ ഇലവനില്‍ ഇടം പിടിച്ചു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നില്‍ക്കുന്നത്. ജയിക്കുന്ന ടീമിന് പരമ്പര. 

ഇന്ത്യ ഇന്നുവരെ ഒരു ടെസ്റ്റ് മത്സരം പോലും കേപ് ടൗണില്‍ വിജയിച്ചിട്ടില്ല. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ഫലം. 

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്‌റ, ഉമേഷ് യാദവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com