മുഹമ്മദ് ഷമിക്ക് താക്കീത്, അമ്പയറോട് കലിപ്പിച്ച് കോഹ്‌ലി

സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാരില്‍ സമ്മര്‍ദം നിറച്ചുകൊണ്ടായിരുന്നു ഗ്രൗണ്ടിലെ കോഹ് ലിയുടെ പെരുമാറ്റവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

കേപ്ടൗണ്‍: രണ്ടാം ദിനത്തില്‍ സൗത്ത് ആഫ്രിക്കയെ ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. 45-3ലേക്ക് സൗത്ത് ആഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാരില്‍ സമ്മര്‍ദം നിറച്ചുകൊണ്ടായിരുന്നു ഗ്രൗണ്ടിലെ കോഹ് ലിയുടെ പെരുമാറ്റവും. 

രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറില്‍ മുഹമ്മദ് ഷമിക്ക് അമ്പയര്‍ ഇറാസ്മസ് താക്കീത് നല്‍കിയതും കോഹ്‌ലിയെ പ്രകോപിപ്പിച്ചു. പിച്ചിലെ ഡെയിഞ്ചര്‍ മേഖലയിലൂടെ ഷമിയുടെ ബൗളിങ്ങിന്റെ ഫോളോഅപ്പ് വന്നതിനാണ് അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയത്. 

എന്നാല്‍ റീപ്ലേകളില്‍ ഷമി പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ കാലുകുത്തുന്നില്ലെന്ന് വ്യക്തമായിരുന്നു. ഷമിക്ക് അമ്പയര്‍ താക്കീത് നല്‍കിയതിന് പിന്നാലെ കോഹ് ലി അമ്പയറുടെ അടുത്തെത്തി തര്‍ക്കിച്ചു. ഗ്രൗണ്ടില്‍ ബാറ്റ്‌സ്മാന് സമ്മര്‍ദം സൃഷ്ടിക്കുകയും തന്റെ കളിക്കാര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന കോഹ് ലിയെ കണ്ട ത്രില്ലിലാണ് ആരാധകര്‍. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് നഷ്ടമായത് കോഹ് ലിയുടെ ഈ ഊര്‍ജമാണെന്നും ആരാധകര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER