'നിങ്ങളേക്കാള്‍ 5 വയസ് കുറഞ്ഞ താരത്തെ ലക്ഷ്യമിടുന്നു'; വീണ്ടും വിവാദ ഡിആര്‍എസ്

മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഡിആര്‍എസിനെ ചൊല്ലി കലിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഡിആര്‍എസിനെ ചൊല്ലി കലിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മൂന്നാം ദിനം എല്‍ഗറിന്റെ റിവ്യൂവില്‍ കോഹ് ലി ഉള്‍പ്പെടെയുള്ള കളിക്കാര്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. 

നാലാം ദിനം മുഹമ്മദ് ഷമിയുടെ ഡെലിവറിയില്‍ ഡുസന്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്തിന്റെ കൈകളില്‍. ഇന്ത്യന്‍ കളിക്കാരുടെ അപ്പീലില്‍ അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. ഉടനെ തന്നെ കോഹ് ലി ഡിആര്‍എസ് എടുത്തു. റിപ്ലേകളല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തൊട്ടതായി കാണിക്കുന്നുണ്ട്. എന്നാല്‍ അതേസമയത്ത് ബാറ്റ് ഗ്രൗണ്ടില്‍ തട്ടുകയും ചെയ്യുന്നു. ഇതോടെ തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. 

ഡുസനെ പ്രകോപിപ്പിച്ച് വിരാട് കോഹ്‌ലി

ഇതോടെ കോഹ്‌ലി അമ്പയര്‍ ഇറാസ്മസുമായി സംസാരിച്ചു. പിന്നാലെ ഡുസന്റെ അടുത്തേക്കും കോഹ് ലി എത്തി. നിങ്ങളേക്കാള്‍ അഞ്ച് വയസ് പ്രായം കുറവുള്ള താരത്തെ ലക്ഷ്യമിടുന്നു എന്നാണ് ഡുസനോട് കോഹ് ലി പറഞ്ഞത്. രണ്ടാമത്തെ ടെസ്റ്റില്‍ പന്തിനെ ഡുസന്‍ സ്ലെഡ്ജ് ചെയ്തത് ചൂണ്ടിയായിരുന്നു ഇത്. 

കേപ്ടൗണില്‍ സൗത്ത് ആഫ്രിക്ക ജയത്തിലേക്ക് അടുക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ ജയം സ്വന്തമാക്കാനുള്ള അവസരമാണ് സൗത്ത് ആഫ്രിക്കയുടെ മുന്‍പില്‍. കേപ്ടൗണില്‍ സൗത്ത് ആഫ്രിക്ക ജയിച്ചാല്‍ സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയത്തിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com