നിലതെറ്റി വീണ് ലാബുഷെയ്ന്‍, ഇംഗ്ലണ്ടിനെതിരെ വിചിത്ര പുറത്താവല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 02:51 PM  |  

Last Updated: 14th January 2022 02:51 PM  |   A+A-   |  

labuschagne_australia

ഫോട്ടോ: ട്വിറ്റർ

 

ഹൊബാര്‍ട്ട്: ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാമനാണ് ഓസ്‌ട്രേലിയയുടെ മൂന്നാമന്‍ ലാബുഷെയ്ന്‍. ആഷസിലെ ബാറ്റിങ് മികവാണ് ഒന്നാം റാങ്കിലേക്ക് ലാബുഷെയ്‌നിനെ എത്തിച്ചത്. എന്നാല്‍ പരമ്പരയിലെ അവസാന ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ലാബുഷെയ്ന്‍ പുറത്തായത് വിചിത്രമായ രീതിയില്‍. 

52 പന്തില്‍ നിന്ന് 44 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീണത്. ബൗളറുടെ കയ്യില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ലാബുഷെയ്ന്‍ ഓഫ് സ്റ്റംപിലേക്ക് മാറി. ഇതിന് മുന്‍പ് പലവട്ടം ഈ വിധം ഷോട്ട് കളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ബാലന്‍സ് തെറ്റി ലാബുഷെയ്ന്‍ വീണു.  സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഫുള്‍ ലെങ്ത് ഡെലിവറി സ്റ്റംപും ഇളക്കി. 

നമ്മള്‍ കണ്ടതില്‍ വെച്ച് വിചിത്രമായ പുറത്താവലുകളില്‍ ഒന്ന് എന്നാണ് വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറിച്ചത്. അഞ്ചാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.