145 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം, ബാറ്റിങ് തകര്‍ച്ചയില്‍ വിചിത്ര റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ

ഋഷഭ് പന്തിന്റെ സെഞ്ചുറി മികവിലാണ് കേപ്ടൗണില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിലേക്ക് എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: ഋഷഭ് പന്തിന്റെ സെഞ്ചുറി മികവിലാണ് കേപ്ടൗണില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിലേക്ക് എത്തിയത്. ഇവിടെ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 145 വര്‍ഷം പഴക്കമുള്ള ഒരു വിചിത്ര റെക്കോര്‍ഡും തന്റെ പേരില്‍ ചേര്‍ത്തു. 

145 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് ഒരു ടീമിലെ കളിക്കാര്‍ രണ്ട് ഇന്നിങ്‌സിലും ക്യാച്ച് നല്‍കി പുറത്താവുന്നത്. കേപ്ടൗണില്‍ ഇന്ത്യയുടെ 20 വിക്കറ്റ് വീണപ്പോള്‍ അതില്‍ ഒരു എല്‍ബിഡബ്ല്യുവോ ഒരു ബൗള്‍ഡോ ഉണ്ടായിരുന്നില്ല. 

രണ്ട് ഇന്നിങ്‌സിലുമായി 19 ബാറ്റ്‌സ്മാന്മാര്‍ ക്യാച്ച് നല്‍കി പുറത്തായത് 5 വട്ടം

രണ്ട് ഇന്നിങ്‌സിലുമായി 19 ബാറ്റ്‌സ്മാന്മാര്‍ ക്യാച്ച് നല്‍കി പുറത്താവുന്ന സംഭവം നേരത്തെ അഞ്ച് വട്ടം ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. 19 ബാറ്റ്‌സ്മാന്മാരും ഈ വിധം പുറത്താവുന്നത് ആദ്യം സംഭവിച്ചത് 1982ലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തിലാണ്. 

2009ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നി ടെസ്റ്റില്‍ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ രണ്ട് ഇന്നിങ്‌സിലും 19 വിക്കറ്റുകള്‍ വീണത് ക്യാച്ച് വഴി. 2013ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ 19 വിക്കറ്റും വീണത് ക്യാച്ച് വഴി. 

കേപ്ടൗണില്‍ ഋഷഭ് പന്തിന് രണ്ടാം ഇന്നിങ്‌സില്‍ പിന്തുണ നല്‍കാന്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും കഴിഞ്ഞിരുന്നില്ല. 143 പന്തുകള്‍ നേരിട്ട് കോഹ് ലി ക്രീസില്‍ നിന്നെങ്കിലും ഒടുവില്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ആക്രമണത്തിന് മുന്‍പില്‍ മുട്ടുമടക്കി. 28 റണ്‍സ് എടുത്ത കോഹ് ലിയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മൂന്ന് കളിക്കാര്‍ മാത്രമാണ് മൂന്നക്കം കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com