ഐഎസ്എല്ലിനെ വിടാതെ കോവിഡ്; ഇന്നത്തെ  ഹൈദരാബാദ്- ജംഷദ്പുർ പോരാട്ടവും മാറ്റി

ഐഎസ്എല്ലിനെ വിടാതെ കോവിഡ്; ഇന്നത്തെ  ഹൈദരാബാദ്- ജംഷദ്പുർ പോരാട്ടവും മാറ്റി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദ്- ജംഷദ്പുർ മത്സരം നീട്ടിവെച്ചു. ഇരു ടീമുകളിലെയും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടാൻ അധികൃതർ നിർബന്ധിതരായത്. 

കേരള ബ്ലാസ്‌റ്റേഴ്‌സ്- മുംബൈ എഫ്സി മത്സരവും മോഹൻ ബഗാൻ- ബംഗളൂരു എഫ്സി മത്സരവും മോഹൻ ബഗാൻ- ഒഡിഷ എഫ്സി മത്സരവും ഇതിനോടകം കോവിഡ് മൂലം നീട്ടിയിരുന്നു. ലീഗിൽ കളിക്കുന്ന താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.

ലീഗിലെ ഭൂരിഭാഗം ക്ലബുകളെയും കോവിഡ് ബാധിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഫ്സി ഗോവയിൽ ഒമ്പത് കേസുകളുണ്ടെന്ന് നായകൻ എഡു ബേഡിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒഡിഷ എഫ്സി, ചെന്നൈയിൻ, എടികെ മുംബൈ സിറ്റി, ടീമുകളിലും കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മീഷണറും പോസിറ്റീവായിട്ടുണ്ട്.

കടുത്ത ബയോ ബബിളിലാണ് ടീമുകൾ. എന്നാൽ, എടികെ താരം റോയ് കൃഷ്ണയ്ക്ക് രോഗം ബാധിച്ചതോടെയാണ് പ്രതിസന്ധിയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com