രാഹുല്‍ ലഖ്‌നൗ ക്യാപ്റ്റന്‍, പ്രതിഫലം 17 കോടി; ഹര്‍ദിക് അഹമ്മദാബാദിനെ നയിക്കും, ടീമിലെത്തിയ മറ്റ് താരങ്ങള്‍ ഇവര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസി. കെഎല്‍ രാഹുലിനെ ലഖ്‌നൗ ഫ്രാഞ്ചൈസിയും ക്യാപ്റ്റനായി പ്രഖ്യാപിച്ചു. 

15 കോടി രൂപയ്ക്കാണ് ഹര്‍ദിക്കിനെ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസി തങ്ങളുടെ ഒപ്പം കൂട്ടുന്നത്. രാഹുലിനായി ലഖ്‌നൗ ഫ്രാഞ്ചൈസി മുന്‍പില്‍ വെക്കുന്നത് റെക്കോര്‍ഡ് തുകയും. 17 കോടി രൂപയാണ് രാഹുലിന്റെ പ്രതിഫലം. 2018ല്‍ 17 കോടി രൂപയ്ക്കായിരുന്നു കോഹ് ലിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ കളിക്കാരില്‍ കോഹ് ലിക്കൊപ്പം രാഹുലും എത്തി. 

സ്റ്റൊയ്‌നിസും ബിഷ്‌നോയിയും ലഖ്‌നൗവില്‍

രാഹുലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പുറമെ രണ്ട് കളിക്കാരെ കൂടി താര ലേലത്തിന് മുന്‍്പായി ലഖ്‌നൗ സ്വന്തമാക്കിയിട്ടുണ്ട്. 9.2 കോടി രൂപയ്ക്ക് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ സ്‌റ്റൊയ്‌നിസ്. 4 കോടി രൂപയ്ക്ക് രവി ബിഷ്‌നോയ്. 59.89 കോടി രൂപയുമായാണ് ലഖ്‌നൗ താര ലേലത്തിന് ഇറങ്ങുക. 

ഹര്‍ദിക് പാണ്ഡ്യയെ 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പുറമെ റാഷിദ് ഖാനേയും അഹമ്മദാബാദ് ടീമിലെത്തിച്ചു. 15 കോടി രൂപയാണ് റാഷിദിന്റേയും പ്രതിഫലം. ശുഭ്മാന്‍ ഗില്‍ ആണ് അഹമ്മദാബാദ് സ്വന്തമാക്കിയ മൂന്നാമത്തെ താരം. എട്ട് കോടി രൂപയ്ക്കാണ് ഗില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്ക് പോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com