ടീമിന് കോഹ്‌ലിയുടെ ഊര്‍ജം നഷ്ടമായതല്ലേ തോല്‍വിക്ക് കാരണം? കെഎല്‍ രാഹുലിന്റെ പ്രതികരണം
By സമകാലിക മലയാളം ഡെസ്ക് | Published: 22nd January 2022 10:25 AM |
Last Updated: 22nd January 2022 10:25 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
പാള്‍: ടെസ്റ്റിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയും നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് ഇന്ത്യ. നായകന്‍ എന്ന നിലയില്‍ കോഹ് ലിയില്‍ നിന്ന് ടീമിന് ലഭിച്ചുകൊണ്ടിരുന്ന ഊര്‍ജം നഷ്ടമായതോടെ തോല്‍വിയുടെ കാരണം എന്ന ചോദ്യം തള്ളുകയാണ് കെഎല്‍ രാഹുല്‍ ഇപ്പോള്‍.
ടീമിന്റെ ഊര്‍ജമെല്ലാം മികച്ചതായിരുന്നു. ബബിളില്‍ തുടരുന്നത് ശരീരത്തിന് വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. ആദ്യ രണ്ട് കളിയിലും ഞങ്ങള്‍ക്ക് ഒപ്പം എത്താന്‍ കഴിഞ്ഞില്ല. മൂന്നാം ഏകദിനം ജയിക്കാന്‍ ശ്രമിക്കും എന്നാണ് രാഹുല്‍ പ്രതികരിച്ചത്.
ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 287 റണ്‍സ് മാത്രം
പാളില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് ജയത്തിലേക്ക് എത്തിയതോടെയാണ് പരമ്പര 2-0ന് ഇന്ത്യ കൈവിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 287 റണ്‍സ് മാത്രം. 11 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക ഇത് മറികടന്നു.
കോഹ് ലി നല്‍കിയിരുന്ന ഊര്‍ജം ഗ്രൗണ്ടില്‍ കാണാനില്ലായിരുന്നു എന്നാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് പറഞ്ഞത്. ഒരു ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഊര്‍ജം ഇന്ന് ഒരിടത്തും കണ്ടില്ല എന്നാണ് ബട്ട് ചൂണ്ടിക്കാണിച്ചത്.