തന്ത്രങ്ങൾ മെനയാൻ തല എത്തി; ഐപിഎൽ താര ലേലത്തിന് മുൻപേ പറന്നിറങ്ങി ധോനി

ഐപിഎൽ പതിനഞ്ചാം സീസണിനായുള്ള മെ​ഗാ താര ലേലം മുൻപിൽ നിൽക്കെ ചെന്നൈയിലേക്ക് എത്തി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഐപിഎൽ പതിനഞ്ചാം സീസണിനായുള്ള മെ​ഗാ താര ലേലം മുൻപിൽ നിൽക്കെ ചെന്നൈയിലേക്ക് എത്തി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി. താര ലേലത്തിനുള്ള തന്ത്രങ്ങൾ മെനയുന്നതിനായാണ് ധോനി ചെന്നൈയിൽ എത്തിയിരിക്കുന്നത് എന്നാണ് സൂചന.

താര ലേലത്തിനായി ഇനിയും രണ്ടാഴ്ച ബാക്കി നിൽക്കെ ധോനി ചെന്നൈയിൽ എത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തി. അടുത്ത പത്ത് വർഷം മുൻപിൽ കണ്ടുള്ള ടീമിനെയാണ് ചെന്നൈ തയ്യാറാക്കാൻ ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ താര ലേലത്തിന് മുൻപായി വലിയ ഒരുക്കമാണ് ചെന്നൈ നടത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ധോനിയുടെ വരവ്. 

ഫെബ്രുവരി 12, 13 തിയതികളിലായാണ് ഐപിഎൽ താര ലേലം. താര ലേലത്തിന് മുൻപായി 4 കളിക്കാരെയാണ് ചെന്നൈ നിലനിർത്തിയത്. ധോനിയെ 12 കോടി രൂപയ്ക്ക് ചെന്നൈ ടീമിൽ നിലനിർത്തി. 16 കോടി രൂപയ്ക്കാണ് രവീന്ദ്ര ജഡേജയെ ചെന്നൈ ഒന്നാമനായി ടീമിൽ നിലനിർത്തിയത്.യുവതാരമായ ഋതുരാജ് ​ഗയ്കവാദിനെ ആറ് കോടി രൂപയ്ക്കും വിദേശതാരമായ മൊയിൻ അലിയെ 8 കോടി രൂപയ്ക്കുമാണ് നിലനിർത്തിയത്. 

1214 കളിക്കാരാണ് ഐപിഎൽ താര ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 10 ഫ്രാഞ്ചൈസികളും താത്പര്യം പ്രകടിപ്പിക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ പേരുകളാവും താര ലേലത്തിനായി എത്തുക. ഡുപ്ലസിസ് ഉൾപ്പെടെയുള്ള കളിക്കാരെ താര ലേലത്തിലൂടെ ചെന്നൈ തിരികെ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com