വിജയാഘോഷം പാളി, മൂക്കിൽ നിന്ന് ചോര ഒലിച്ച് റിച്ചാർഡ്സൻ

കിരീട ജയത്തിന്റെ ആഘോഷത്തിൽ ടീം മുഴുകവെ ഒരു താരത്തിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സിഡ്നി: നാലാം ബി​ഗ് ബാഷ് ലീ​ഗ് കിരീടത്തിലേക്കാണ് പെർത്ത് സോർച്ചേഴ്സ് എത്തിയത്. ചിര വൈരികളായ സിഡ്നി സിക്സേഴ്സിനെ ഫൈനലിൽ തോൽപ്പിച്ചാണ് പെർത്ത് കിരീടത്തിൽ മുത്തമിട്ടത്. കിരീട ജയത്തിന്റെ ആഘോഷത്തിൽ ടീം മുഴുകവെ ഒരു താരത്തിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകി. 

ഓസീസ് പേസർ ജൈ റിച്ചാർഡ്സന്റെയാണ് മൂക്ക് മുറിഞ്ഞ് ചോര ഒഴുകിയത്. ആഘോഷങ്ങൾക്കിടയിൽ സഹതാരത്തിന്റെ തോളിലിടിച്ചാണ് ജൈ റിച്ചാർഡ്സന് പരിക്കേറ്റത്. എന്നാൽ ചോര ഒഴുകുന്നതിന്റെ ആശങ്കയൊന്നുമില്ലാതെ തന്നെ സഹതാരങ്ങൾക്കൊപ്പം നിന്ന് റിച്ചാർഡ്സൻ ജയം ആഘോഷിച്ചു. 

സിഡ്നി സിക്സേഴ്സിന്റെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തി പെർത്തിനെ ജയത്തിലേക്ക് എത്തിച്ചതും റിച്ചാർഡ്സനായിരുന്നു. ഫൈനലിൽ 171 റൺസ് ആണ് സിഡ്സിക്ക് മുൻപിൽ പെർത്ത് വെച്ചത്. എന്നാൽ 92 റൺസിന് സിഡ്നി ഓൾഔട്ടായി. 79 റൺസിനാണ് പെർത്തിന്റെ ജയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com