'ഇന്ത്യന്‍ ക്യാപ്റ്റനാവും മുന്‍പ് ധോനിയും ഒരു ടീമിനേയും നയിച്ചിട്ടില്ല'; പരിചയസമ്പത്തില്‍ തൂങ്ങുന്നവര്‍ക്ക് ബുമ്രയുടെ മറുപടി 

മറ്റൊരു ടീമിനെ നയിച്ചതിന്റെ പരിചയസമ്പത്തില്ലാതെയാണ് ബുമ്ര ഇന്ത്യന്‍ ക്യാപ്റ്റനാവുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

എഡ്ജ്ബാസ്റ്റണ്‍: മറ്റൊരു ടീമിനെ നയിച്ചതിന്റെ പരിചയസമ്പത്തില്ലാതെയാണ് ബുമ്ര ഇന്ത്യന്‍ ക്യാപ്റ്റനാവുന്നത്. ഇതിനെ കുറിച്ച് ചോദ്യം നേരിട്ടപ്പോള്‍ ബുമ്ര വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയിലേക്ക്. 

ഒരിക്കല്‍ തങ്ങള്‍ക്കിടയിലെ സംസാരത്തിന് ഇടയില്‍ ധോനി പറഞ്ഞ കാര്യമാണ് ബുമ്ര ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 'ധോനിയോട് സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യയുടെ ക്യാപ്റ്റനാവുന്നതിന് മുന്‍പ് മറ്റൊരു ടീമിന്റേയും നായകനായിട്ടില്ലെന്ന് ധോനി എന്നോട് പറഞ്ഞു. ഇന്ന് എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് ധോനിയെ വിലയിരുത്തുന്നത്', ബുമ്ര ചൂണ്ടിക്കാണിക്കുന്നു. '

ഇതിന് മുന്‍പ് എന്ത് ചെയ്തു എന്നതൊന്നുമല്ല എന്റെ വിഷയം

ടീമിനെ എങ്ങനെ സഹായിക്കാം എന്നാണ് ഞാന്‍ നോക്കുന്നത്. ഇതിന് മുന്‍പ് എന്ത് ചെയ്തു എന്നതൊന്നുമല്ല എന്റെ വിഷയം. സമ്മര്‍ദത്തെ അതിജീവിച്ചുള്ള ജയങ്ങള്‍ സന്തോഷിപ്പിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. കടുത്ത വെല്ലുവിളികളേയും ഞാന്‍ ഇഷ്ടപ്പെടുന്നു, ബുമ്ര പറഞ്ഞു. 

ക്രിക്കറ്റ് താരം എന്ന നിലയില്‍ ആഴങ്ങളിലേക്ക് ഇറങ്ങി സ്വയം പരീക്ഷിക്കാനാണ് ആഗ്രഹിക്കുക. ഒരുപാട് ക്രിക്കറ്റ് കളിക്കാരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. എല്ലാവരും മെച്ചപ്പെടുകയും കൂടുതല്‍ നന്നാവുകയുമാണ് ചെയ്യുക, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ബുമ്ര പറഞ്ഞു. 

2018ലാണ് ബുമ്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റം കുറിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ബുമ്രയെ തേടിയെത്തുന്നു. കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ബുമ്ര. ഇന്ത്യയെ നയിക്കുക എന്നത് എന്റെ സ്വപ്‌നമാണ്. കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഇതെന്നും ബുമ്ര പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com