ലിവിങ്‌സ്റ്റണിനെ വീഴ്ത്തിയ ബുമ്രയുടെ ഓഫ് കട്ടര്‍; വിശ്വസിക്കാനാവാതെ ബാറ്ററും

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ വീണ്ടും ബുമ്രയുടെ കൈകളിലേക്ക് പന്ത് എത്തി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

എഡ്ജ്ബാസ്റ്റണ്‍: ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ബുമ്ര ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് എത്തിയത്. ഇടവേളയ്ക്ക് ശേഷം ട്വന്റി20യിലേക്കുള്ള വരവില്‍ ലിവിങ്സ്റ്റണിനെ വീഴ്ത്തിയ ബുമ്രയുടെ പന്താണ് ആരാധകരെ വിസ്മയിപ്പിച്ചത്. 

എഡ്ജ്ബാസ്റ്റണില്‍ തന്റെ ആദ്യ ഓവറില്‍ ബുമ്ര 8 റണ്‍സ് ആണ് വഴങ്ങിയത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ വീണ്ടും ബുമ്രയുടെ കൈകളിലേക്ക് പന്ത് എത്തി. 9 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 15 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ലിവിങ്‌സ്റ്റണ്‍. 

ബുമ്രയുടെ സ്ലോവര്‍ ഓഫ് ബ്രേക്ക് ആണ് ലിവിങ്സ്റ്റണിന്റെ ഓഫ് സ്റ്റംപ് ഇളക്കിയത്. ലിവിങ്‌സ്റ്റണിന്റെ മുഖത്തും ബുമ്രയുടെ മനോഹര ഡെലിവറിയുടെ അമ്പരപ്പ് പ്രകടമായിരുന്നു. ലിവിങ്സ്റ്റണിനെ ഈ സമയം മടക്കാന്‍ ബുമ്രയ്ക്ക് കഴിഞ്ഞതോടെ ഇംഗ്ലണ്ട് 27-3ലേക്ക് വീണു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com