ചെയ്‌സ് ചെയ്തത് 360 റണ്‍സ്, തോല്‍വി ഒരു റണ്‍സിന്; ഹൃദയം തകര്‍ന്ന് അയര്‍ലന്‍ഡ് 

അവസാന ഓവറില്‍ 10 റണ്‍സ് ആണ് അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അയര്‍ലന്‍ഡിന് നേടാനായത് 8 റണ്‍സും
പോള്‍ സ്റ്റിര്‍ലിങ്, ടെക്ടര്‍/ഫോട്ടോ: ട്വിറ്റര്‍
പോള്‍ സ്റ്റിര്‍ലിങ്, ടെക്ടര്‍/ഫോട്ടോ: ട്വിറ്റര്‍

മലഹൈഡ്: തകര്‍പ്പന്‍ ചെയ്‌സിങ് കണ്ട കളിയില്‍ ഒരു റണ്‍സിന്റെ തോല്‍വിയിലേക്ക് വീണ് അയര്‍ലന്‍ഡ്. ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 360 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് ജയത്തിന് ഒരു റണ്‍സ് അകലെ വീണു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്‍ഡ് കണ്ടെത്തിയത് 359 റണ്‍സ്. 

അവസാന ഓവറില്‍ 10 റണ്‍സ് ആണ് അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അയര്‍ലന്‍ഡിന് നേടാനായത് 8 റണ്‍സും. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സും ടൈക്കായി രണ്ട് റണ്‍സും. എന്നാല്‍ ബൈയിലൂടെ സിംഗിള്‍ മാത്രമാണ് അയര്‍ലന്‍ഡിന് എടുക്കാനായത്. ഇവിടെ അയര്‍ലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ ഏകദിന ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ചെയ്‌സിങ് ജയമായി അത് മാറിയാനെ. തങ്ങളുടെ മുന്‍നിര ബൗളര്‍മാരില്ലാതെ ഇറങ്ങിയ ന്യൂസിലന്‍ഡിനെ പോള്‍ സ്റ്റിര്‍ലിങ്ങും ഹാരി ടെക്ടറും ചേര്‍ന്നാണ് അടിച്ചു പറത്തിയത്. 

സ്റ്റിര്‍ലിങ് 103 പന്തില്‍ നിന്ന് 120 റണ്‍സ് നേടിയാണ് മടങ്ങിയത്. 14 ഫോറും 5 സിക്‌സും അയര്‍ലന്‍ഡ് ഓപ്പണറുടെ ബാറ്റില്‍ നിന്ന് പറന്നു. 106 പന്തില്‍ നിന്ന് 7 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഹാരി ടെക്ടര്‍ 108 റണ്‍സ് നേടിയത്. അയര്‍ലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഒത്തുചേര്‍ന്ന സ്റ്റിര്‍ലിങ്-ടെക്ടര്‍ സഖ്യം 172 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. 

ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. അവസാന ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഗപ്റ്റിലിനൊപ്പം ഹെന്റി നികോള്‍സും ഗ്ലെന്‍ ഫിലിപ്പ്‌സും തകര്‍ത്തടിച്ചു. 126 പന്തില്‍ നിന്ന് 15 ഫോറും രണ്ട് സിക്‌സും സഹിതം 115 റണ്‍സ് ആണ് ഗപ്റ്റില്‍ നേടിയത്. നികോള്‍സ് 54 പന്തില്‍ നിന്ന് 79 റണ്‍സും ഫിലിപ്‌സ് 47 റണ്‍സും നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com