ബാബറിന് കോഹ്‌ലി മറുപടി നല്‍കിയോ? അങ്ങനെയൊന്ന് ഉണ്ടാവില്ല: ഷാഹിദ് അഫ്രീദി 

ബാബര്‍ അസമിന്റെ പിന്തുണയ്ക്ക് വിരാട് കോഹ്‌ലി മറുപടി നല്‍കിയോ എന്ന ചോദ്യവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on

ലാഹോര്‍: ബാബര്‍ അസമിന്റെ പിന്തുണയ്ക്ക് വിരാട് കോഹ്‌ലി മറുപടി നല്‍കിയോ എന്ന ചോദ്യവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ബാബറിന് കോഹ്‌ലി മറുപടി നല്‍കും എന്ന് തനിക്ക് തോന്നുന്നില്ലെന്നും അഫ്രീദി പറഞ്ഞു. 

മനോഹരമായ സന്ദേശമാണ് ബാബര്‍ അവിടെ നല്‍കിയത്. മറുവശത്ത് നിന്ന് മറുപടി ലഭിച്ചോ എന്ന് എനിക്ക് അറിയില്ല. വിരാട് ഇതിനോടകം തന്നെ മറുപടി നല്‍കണമായിരുന്നു. കോഹ്‌ലിയുടെ മറുപടി വന്നാല്‍ അതൊരു വലിയ കാര്യമാവും. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല, ബാബര്‍ അസം പറഞ്ഞു. 

ഈ സമയവും കടന്ന് പോകും, കരുത്തോടെയിരിക്കൂ

ക്രിക്കറ്റിലായാലും മറ്റേതൊരു രംഗത്തായാലും ഇത് രാജ്യങ്ങള്‍ തമ്മിലെ ബന്ധം മെച്ചപ്പെടുത്തും. രാജ്യങ്ങള്‍ തമ്മിലെ ബന്ധം മെച്ചപ്പെടുത്താന്‍ രാഷ്ട്രീയക്കാരേക്കാള്‍ നന്നായി ഇടപെടാന്‍ കഴിയുക കായിക താരങ്ങള്‍ക്കാണ് എന്നും അഫ്രീദി പറഞ്ഞു. 

ഈ സമയവും കടന്ന് പോകും, കരുത്തോടെയിരിക്കൂ എന്നാണ് കോഹ് ലിക്ക് പിന്തുണയുമായെത്തി ബാബര്‍ അസം പറഞ്ഞത്. ബാബറിന്റെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. ഇങ്ങനെയൊരു ഘട്ടത്തിലൂടെ കടന്ന് പോകുന്ന കളിക്കാരുടെ മാനസികാവസ്ഥ തനിക്ക് മനസിലാവുമെന്നും ഈ സമയം പിന്തുണ ആഗ്രഹിക്കും എന്നുമാണ് ബാബര്‍ അസം ഇതിനെ കുറിച്ച് പ്രതികരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com