സിംബാബ്‌വെയിലേക്കും ഇല്ല; തിരിച്ചുവരവ് എങ്ങനെയെന്ന് കോഹ്‌ലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്‌

സിംബാബ്‌വെ പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്‌ലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: സിംബാബ്‌വെ പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്‌ലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് മുതല്‍ സെലക്ഷന് തന്നെ പരിഗണിക്കാം എന്നാണ് കോഹ് ലി സെലക്ടര്‍മാരെ അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് കോഹ്‌ലി ഇടവേള എടുത്തതോടെ സിംബാബ് വെക്കെതിരെ കളിക്കാന്‍ കോഹ് ലി തയ്യാറായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിംബാബ്‌വെക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്നും കോഹ് ലി വിട്ടുനിന്നതോടെ ഏഷ്യാ കപ്പിലൂടെയാവും കോഹ് ലിയുടെ മടങ്ങി വരവ് എന്ന് വ്യക്തമായി. 

സെലക്ടര്‍മാരുമായി കോഹ് ലി സംസാരിച്ചു. ഏഷ്യാ കപ്പ് മുതല്‍ സെലക്ഷന് കോഹ് ലിയെ പരിഗണിക്കാം. ഏഷ്യാ കപ്പ് മുതല്‍ ട്വന്റി20 ലോകകപ്പ് വരെ പ്രധാന താരങ്ങള്‍ക്ക് പേരിന് മാത്രമാണ് ഇടവേള ലഭിക്കുന്നത്. വിന്‍ഡിസ് പര്യടനത്തിന് ശേഷം രണ്ടാഴ്ചത്തെ ഇടവേള അവര്‍ക്ക് ലഭിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിലാണ് കോഹ് ലി അവസാനം കളിച്ചത്. പിന്നാലെ കുടുംബത്തിനൊപ്പം പാരിസില്‍ അവധി ആഘോഷിക്കുകയായിരുന്നു. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഫൈനല്‍ സെപ്തംബര്‍ പതിനൊന്നിനും. ശ്രീലങ്കയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലാണ് മത്സരങ്ങള്‍ നടക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com