കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല: മെസി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 02:25 PM  |  

Last Updated: 01st June 2022 02:25 PM  |   A+A-   |  

messi_psg_goal

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: കോവിഡ് ബാധിതനായ സമയം നേരിട്ട ശാരിരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. കോവിഡിന്റെ പാര്‍ശ്വഫലങ്ങള്‍ അലട്ടിയിരുന്നതായാണ് മെസി പറയുന്നത്. 

കോവിഡ് വന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടു. കോവിഡ് മുക്തനായി തിരിച്ചെത്തി കഴിഞ്ഞ് ഒന്നര മാസത്തോളം തനിക്ക് ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല. ഏറ്റവും വേഗത്തില്‍ കളിക്കളത്തിലേക്ക് തിരികെ എത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതായും മെസി പറയുന്നു. 

എനിക്ക് പരിശീലനം നടത്തണമായിരുന്നു. മുന്‍പോട്ട് പോകാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ അത് ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കിയതായും താരം പറഞ്ഞു. ഈ വര്‍ഷം ജനുവരി ആദ്യമാണ് മെസിക്ക് കോവിഡ് പോസിറ്റീവായത്. പനി, ചുമ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് മെസിക്ക് കോവിഡ് ബാധിതനായ സമയം പ്രകടമായത്. 

എന്നാല്‍ പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടി. ഒരു ഫ്രഞ്ച് കപ്പ് മത്സരവും രണ്ട് ലീഗ് മത്സരവും മെസിക്ക് കോവിഡിനെ തുടര്‍ന്ന് നഷ്ടമായി. പിഎസ്ജിയില്‍ ഇണങ്ങാന്‍ പ്രയാസപ്പെടുന്ന മെസിക്ക് കോവിഡും വലിയ തിരിച്ചടിയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

'ജൂനിയര്‍ ധോനിയാണ് ഹര്‍ദിക് പാണ്ഡ്യ'; ഗുജറാത്ത് ക്യാപ്റ്റനെ ചൂണ്ടി സായ് കിഷോര്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ