'ജൂനിയര്‍ ധോനിയാണ് ഹര്‍ദിക് പാണ്ഡ്യ'; ഗുജറാത്ത് ക്യാപ്റ്റനെ ചൂണ്ടി സായ് കിഷോര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2022 12:48 PM |
Last Updated: 01st June 2022 12:48 PM | A+A A- |

ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍/ഫോട്ടോ: പിടിഐ
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസയില്‍ മൂടി സഹതാരം സായ് കിഷോര്‍. ധോനിയുടെ ജൂനിയര്‍ പതിപ്പാണ് ഹര്‍ദിക് എന്നാണ് സായ് കിഷോര്‍ പറയുന്നത്. ധോനിക്കും ഹര്‍ദിക്കിനും ഇടയില്‍ സാമ്യം ഉണ്ടെന്നാണ് മുന്‍ ചെന്നൈ താരം കൂടിയായ സായ് കിഷോര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബെഞ്ചിലായിരുന്നു സായ്. എന്നാല്‍ ഇത്തവണത്തെ മെഗാ താര ലേലത്തില്‍ മൂന്ന് കോടി രൂപയ്ക്കാണ് സായ് കിഷോറിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ധോനിയെ പോലെ ഹര്‍ദിക്കിനും കളിക്കാര്‍ക്കുള്ളിലെ ഏറ്റവും മികവ് പുറത്തെടുക്കാനുള്ള കഴിവുണ്ടെന്ന് സായ് കിഷോര്‍ പറഞ്ഞു.
ടീമിനാണ് ധോനിയും ഹര്‍ദിക്കും മുന്‍തൂക്കം നല്‍കുന്നത്
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനാണ് ധോനിയും ഹര്‍ദിക്കും മുന്‍തൂക്കം നല്‍കുന്നത്. ഹര്‍ദിക്കിനെ ധോനിയുടെ ജൂനിയര്‍ പതിപ്പ് എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നും ഗുജറാത്ത് താരം പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിന്റെ കന്നി സീസണില്‍ തന്നെ കിരീടത്തിലേക്ക് എത്തിക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞതോടെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഹര്‍ദിക്കിനെ പരിഗണിക്കണം എന്ന ആവശ്യവും ശക്തമായി കഴിഞ്ഞു.
5 ഐപിഎല്‍ മത്സരങ്ങളാണ് സായ് കിഷോര്‍ കളിച്ചത്. അതില്‍ നിന്ന് നേടിയത് ആറ് വിക്കറ്റും. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ 2-0-7-2 എന്ന ഫിഗറും സായ് കിഷോര്‍ കണ്ടെത്തി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ