'ടീമില്‍ നിന്ന് ധോനി ഒഴിവാക്കി, വിരമിക്കാന്‍ ഉറപ്പിച്ചു; എന്നാല്‍ സച്ചിന്‍ സമ്മതിച്ചില്ല; സെവാഗ് പറയുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2022 10:47 AM |
Last Updated: 01st June 2022 10:47 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ധോനി തന്നെ തഴഞ്ഞതിന് പിന്നാലെ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. എന്നാല്‍ സച്ചിന്‍ തന്റെ മനസ് മാറ്റി എന്നും സെവാഗ് വെളിപ്പെടുത്തുന്നു.
2008ല്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയിലായിരിക്കുമ്പോഴാണ് വിരമിക്കല്‍ ചിന്ത എന്റെ മനസിലേക്ക് വന്നത്. ടെസ്റ്റ് പരമ്പരയില്‍ ഞാന്‍ തിരിച്ച് വരവ് നടത്തി. 150 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍ ഏകദിനത്തില്‍ മൂന്ന് നാല് കളികളില്‍ അത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. അതോടെ ധോനി എന്നെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ആ സമയമാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ തുടരുന്നതിനെ കിറിച്ച് ആലോചിച്ചത്, സെവാഗ് പറയുന്നു.
ജീവിതത്തിലെ മോശം ഘട്ടമാണ് ഇത്
ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കും എതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ 6,33,11, 14 എന്നതാണ് സെവാഗിന്റെ സ്‌കോര്‍. സിബി സീരിസില്‍ ഓസ്‌ട്രേലിയയെ 2-0ന് ഇന്ത്യ തോല്‍പ്പിച്ചെങ്കിലും സെവാഗിന് ജയത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ല.
വിരമിതക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് അന്ന് എന്നെ തടഞ്ഞത് സച്ചിനാണ്. എന്റെ ജീവിതത്തിലെ മോശം ഘട്ടമാണ് ഇത് എന്നാണ് സച്ചിന്‍ പറഞ്ഞത്. ക്ഷമയോടെയിരിക്കൂ. ഈ ടൂറിന് ശേഷം വീട്ടിലേക്ക് പോകു. നന്നായി ആലോചിച്ചിട്ട് എന്ത് വേണം എന്ന് തീരുമാനിക്കൂ എന്നാണ് സച്ചിന്‍ പറഞ്ഞത്.
ഭാഗ്യത്തിന് ആ സമയം ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ല എന്നും സെവാഗ് പറയുന്നു. 7-8 വര്‍ഷം കൂടി ഇന്ത്യക്കായി കളിച്ചാണ് സെവാഗ് വിരമിച്ചത്. 2011ല്‍ ലോക കിരീടം ഇന്ത്യക്കൊപ്പം ഉയര്‍ത്താനും സെവാഗിന് കഴിഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ