ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകന്‍; ക്യാപ്റ്റന്‍സി അരങ്ങേറ്റം ആഘോഷിച്ച് ഹര്‍ദിക് പാണ്ഡ്യ 

ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍ദിക് പാണ്ഡ്യ
ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി
ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി

ഡബ്ലിന്‍: ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍ദിക് പാണ്ഡ്യ. ട്വന്റി20യില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുന്ന എട്ടാമത്തെ താരമാണ് ഹര്‍ദിക്. ഹര്‍ദിക്കിന് മുന്‍പ് ക്യാപ്റ്റനായ ഏഴ് പേര്‍ക്കും ട്വന്റി20യില്‍ വിക്കറ്റ് നേടാനായിട്ടില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന്റെ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെയാണ് ഹര്‍ദിക് മടക്കിയത്. ഹര്‍ദിക്കിന്റെ ഡെലിവറിയില്‍ ഓഫ് സൈഡിലൂടെ പിച്ച് ചെയ്യാനാണ് സ്റ്റിര്‍ലിങ് ശ്രമിച്ചത്. എന്നാല്‍ മിഡ് ഓഫില്‍ ഹൂഡയുടെ കൈകളില്‍ ഒതുങ്ങി. 

31 പന്തില്‍ നിന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടും ഹര്‍ദിക് കണ്ടെത്തി

ബാറ്റിങ്ങിലും ബൗളിങ്ങിലും ഹര്‍ദിക് ടീമിനെ മുന്‍പില്‍ നിന്ന് നയിച്ചു. 12 പന്തില്‍ നിന്ന് 24 റണ്‍സ് ആണ് ഹര്‍ദിക് അടിച്ചെടുത്തത്. ഹൂഡയ്ക്ക് ഒപ്പം നിന്ന് 31 പന്തില്‍ നിന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടും ഹര്‍ദിക് കണ്ടെത്തി. അയര്‍ലന്‍ഡിന് മേല്‍ മുന്‍തൂക്കം നേടാന്‍ ഈ കൂട്ടുകെട്ട് ഇന്ത്യയെ തുണച്ചു. 

മഴ കളി മുടക്കിയതിനെ തുടര്‍ന്ന് മത്സരം 12 ഓവറായി ചുരുക്കിയിരുന്നു. ഹാരി ടെക്ടറിന്റെ ബാറ്റിങ് ബലത്തിലാണ് അയര്‍ലന്‍ഡ് 108 റണ്‍സ് കണ്ടെത്തിയത്. 33 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 64 റണ്‍സ് ആണ് ടെക്ടര്‍ നേടിയത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് മൂന്നാമത്തെ ഓവറില്‍ ഇഷാനെ നഷ്ടമായി. 

ഇഷാന്‍ മടങ്ങിയതിന് പിന്നാലെ സൂര്യകുമാര്‍ ആദ്യ പന്തില്‍ ഡക്കായി കൂടാരം കയറി. ഇഷാന്‍ 11 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്തു. എട്ടാം ഓവറില്‍ ഹര്‍ദിക് പുറത്തായെങ്കിലും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്താതെ കാര്‍ത്തിക്കും ഹൂഡയും ചേര്‍ന്ന് കളി ഫിനിഷ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com