ആന്‍ഡേഴ്‌സന്‍ തിരിച്ചെത്തി; ബില്ലിങ്‌സ് തുടരും; ഇന്ത്യക്കെതിരെ പ്ലെയിങ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 04:42 PM  |  

Last Updated: 30th June 2022 04:49 PM  |   A+A-   |  

ja

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തിനുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. നാളെയാണ് പരമ്പരയിലെ അവസാന പോരാട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച മത്സരമാണ് ഇത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എഡ്ജ്ബാസ്റ്റണിലാണ് മത്സരം. 

വെറ്റന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ആന്‍ഡേഴ്‌സനൊപ്പം വെറ്ററന്‍ താരം തന്നെയായ സ്റ്റുവര്‍ട്ട് ബ്രോഡും ഡുറം പേസര്‍ മാത്യു പോട്‌സും ചേരും. ജാക്ക് ലീഷ് മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍. സാം ബില്ലിങ്‌സ് ടീമിലെ സ്ഥാനം നിലനിര്‍ത്തി.

പരിക്കിനെ തുടര്‍ന്ന് ആന്‍ഡേഴ്‌സന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ പരിശീലകന്‍ ബ്രണ്ടന്‍ മെക്കല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിന് പുതിയൊരു മുഖം സമ്മാനിച്ചാണ് ഇന്ത്യക്കെതിരെ കളിക്കാനെത്തുന്നത്. 

ഇംഗ്ലണ്ട് ഇലവന്‍:  ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, അലക്‌സ് ലീസ്, ഒലി പോപ്, ജോ റൂട്ട്, ജൊനാഥന്‍ ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, മാത്യു പോട്‌സ്, ജാക് ലീഷ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

ഈ വാർത്ത കൂടി വായിക്കാം 

എന്തുകൊണ്ട് എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിന്റെ ഉരുക്കു കോട്ട? കണക്കുകളില്‍ സമ്മര്‍ദം ഇന്ത്യക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ