'അവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ല'; മതത്തിന്റെ പേരില്‍ നേരിട്ട അധിക്ഷേപങ്ങളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമി 

ആളുകളുടെ ചിന്താഗതി ഇങ്ങനെയാണ്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണ് ഇവിടെ കാണുന്നത്
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ഷമിയെ അഭിനന്ദിക്കുന്ന കൊഹ്‌ലി
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ഷമിയെ അഭിനന്ദിക്കുന്ന കൊഹ്‌ലി

ന്യൂഡല്‍ഹി: 2021ലെ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി പേസര്‍ മുഹമ്മദ് ഷമി. അത്തരം അധിക്ഷേപങ്ങള്‍ ഉന്നയിച്ചവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ല എന്നാണ് മുഹമ്മദ് ഷമി പറയുന്നത്. 

ഇത്തരത്തിലെ ചിന്തകള്‍ക്ക് ചികിത്സയില്ല. മതത്തിന്റെ പേരില്‍ ട്രോളുന്നവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ല. ഒരു കളിക്കാരനെ ഹീറോ ആയി കണുകയും മറ്റൊരു സമയത്ത് അവരോട് ഈ വിധം പെരുമാറുകയും ചെയ്യുന്നത് ഒരു ഇന്ത്യന്‍ ആരാധകന് ചേര്‍ന്നതല്ല. ഇത്തരത്തിലുള്ള ആളുകളുടെ കമന്റുകള്‍ നേരിടേണ്ടി വരുന്ന ആരും അതോര്‍ത്ത് സങ്കടപ്പെടരുത് എന്നാണ് ഞാന്‍ പറയുക, മുഹമ്മദ് ഷമി പറയുന്നു.

ഈ ആളുകള്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കില്ല

''ഞാന്‍ ഒരാളെ റോള്‍ മോഡലായി കണ്ടാല്‍, പിന്നെ ഞാന്‍ ആ വ്യക്തിയെ കുറിച്ച് ഒരിക്കലും മോശമായി പറയില്ല. എന്നെ വേദനിപ്പിക്കുന്ന വിധം ആരെങ്കിലും എന്നോട് പറഞ്ഞാല്‍ പിന്നെ അയാള്‍ എന്റെ ആരാധകനല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റേയും ആരാധകനല്ല. അതിനാല്‍ ഈ ആളുകള്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാന്‍ പോകുന്നില്ല.'' 

ആളുകളുടെ ചിന്താഗതി ഇങ്ങനെയാണ്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണ് ഇവിടെ കാണുന്നത്. ഇങ്ങനെ അധിക്ഷേപം ഉന്നയിക്കുന്നവര്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ്. അങ്ങനെ ഉള്ളവരോട് നമ്മള്‍ പ്രതികരിക്കുമ്പോള്‍ അനാവശ്യ പ്രാധാന്യം നമ്മള്‍ അവര്‍ക്ക് നല്‍കുകയാണ്. അങ്ങനെ ഉള്ളവരെ ഒരര്‍ഥത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്നും മുഹമ്മദ് ഷമി പറഞ്ഞു. 

പാകിസ്ഥാനോട് ട്വന്റി20 ലോകകപ്പില്‍ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷമിയുടെ മതത്തെ ചൂണ്ടിയായിരുന്നു അധിക്ഷേപങ്ങള്‍. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, ലക്ഷ്മണ്‍, കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഷമിക്ക് പിന്തുണയുമായി എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com