ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പരിശീലനത്തിനിടെ ശ്രീശാന്തിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിന് ഇടയില്‍ ശ്രീശാന്തിന് പരിക്കേറ്റു

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരള ടീമീല്‍ ഉള്‍പ്പെട്ട പേസര്‍ എസ് ശ്രീശാന്തിന് തിരിച്ചടി. സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിന് ഇടയില്‍ ശ്രീശാന്തിന് പരിക്കേറ്റു. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ഫോട്ടോ ശ്രീശാന്ത് പങ്കുവെച്ചു. എന്നാല്‍ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍ ശ്രീശാന്തിന് നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ മേഘാലയക്ക് എതിരെ ശ്രീശാന്ത് കളിച്ചിരുന്നു. രണ്ട് വിക്കറ്റാണ് ഇവിടെ വീഴ്ത്തിയത്. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ശ്രീശാന്ത് ഗുജറാത്തിന് എതിരെ ഇടം നേടിയില്ല. 

ആദ്യ രണ്ട് കളിയിലും കൂറ്റന്‍ ജയം പിടിച്ചാണ് കേരളത്തിന്റെ തുടക്കം. സെഞ്ചുറിയുമായി ബാറ്റ്‌സ്മാന്മാര്‍ നിറയുന്നതും ബൗളര്‍മാര്‍ അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതോടെ കേരളം മികച്ച ഫോമിലാണ്. ഗുജറാത്തിന് എതിരെ അവസാന ദിനം 214 റണ്‍സായിരുന്നു കേരളത്തിന് മുന്‍പിലെ വിജയ ലക്ഷ്യം. ഇവിടെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മലാണ് കേരളത്തെ ജയത്തിലേക്ക് എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com