പുടിന്‍ സ്വേച്ഛാധിപതി, ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കുന്നു; റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് ജോ ബൈഡന്‍ 

അമേരിക്ക യുക്രൈനൊപ്പമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
യുഎസ് കോണ്‍ഗ്രസിനെ ജോ ബൈഡന്‍ അഭിസംബോധന ചെയ്യുന്നു, എഎന്‍ഐ
യുഎസ് കോണ്‍ഗ്രസിനെ ജോ ബൈഡന്‍ അഭിസംബോധന ചെയ്യുന്നു, എഎന്‍ഐ

ന്യൂയോര്‍ക്ക്:  അമേരിക്ക യുക്രൈനൊപ്പമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനെതിരെ ആക്രമണം കടുപ്പിച്ച റഷ്യയുടെ പ്രസിഡന്റ് പുടിനെ സ്വേച്ഛാധിപതിയായാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. യുക്രൈനുള്ള സാമ്പത്തിക സഹായം തുടരുമെന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടരുന്നത്. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാനാണ് റഷ്യ ശ്രമിച്ചത്. റഷ്യന്‍ നുണകളെ സത്യങ്ങള്‍ കൊണ്ടാണ് നേരിടുന്നത്. വിദേശ രാജ്യത്ത് റഷ്യ അധിനിവേഷം നടത്തിയത് ലോകത്തിന് തന്നെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പുടിന് കൃതമായി മറുപടി നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കുന്ന നിലപാട് തുടരും. അതേസമയം റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക പങ്കാളിയാവില്ല. റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് അമേരിക്ക തയ്യാറാവില്ല. റഷ്യന്‍ വിമാനങ്ങളെ അമേരിക്കന്‍ വ്യോമപാതയില്‍ വിലക്കിയതായും ജോ ബൈഡന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com