മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനാവാതെ കേരളം, രജത്തിന് സെഞ്ചുറി; മധ്യപ്രദേശ് കൂറ്റന്‍ സ്‌കോറിലേക്ക്‌

174 റണ്‍സോടെ ദുബേയും 142 റണ്‍സോടെ രജത്തും പുറത്താവാതെ നില്‍ക്കുന്നു. മൂന്നാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 271 റണ്‍സ് പിന്നിട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് എതിരെ മധ്യപ്രദേശ് കൂറ്റന്‍ സ്‌കോറിലേക്ക്. യഷ് ദുബേയ്ക്ക് പിന്നാലെ രജത് പട്ടീദാറും എത്തിയതോടെ മധ്യപ്രദേശിന്റെ സ്‌കോര്‍ 350 പിന്നിട്ടു. 

174 റണ്‍സോടെ ദുബേയും 142 റണ്‍സോടെ രജത്തും പുറത്താവാതെ നില്‍ക്കുന്നു. മൂന്നാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 271 റണ്‍സ് പിന്നിട്ടു. മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് കേരള ബൗളര്‍മാര്‍ക്ക് ഇതുവരെ വീഴ്ത്താനായത്. ഹിമാന്‍ഷു മന്ത്രി 23 റണ്‍സും ശുഭം ശര്‍മ 11 റണ്‍സും എടുത്ത് മടങ്ങി. 

കേരളത്തെ സമ്മര്‍ദത്തിലാക്കി മധ്യപ്രദേശ്‌

ജലജ് സക്‌സേനയും സിജിമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മേഘാലയക്കും ഗുജറാത്തിനും എതിരെ ജയിച്ച് എത്തുന്ന കേരളത്തെ സമ്മര്‍ദത്തിലാക്കുന്ന ബാറ്റിങ് ആണ് ഒന്നാം ഇന്നിങ്‌സില്‍ മധ്യപ്രദേശില്‍ നിന്ന് വന്നത്. മധ്യപ്രദേശിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനാവാത്തത് കേരളത്തെ ബാക്ക്ഫൂട്ടിലാക്കുന്നു. 

മധ്യപ്രദേശിന് എതിരായ കളി നോക്കൗട്ടിലേക്ക് കടക്കാന്‍ കേരളത്തിന് നിര്‍ണായകമാണ്. നോക്കൗട്ട് ഉറപ്പിക്കാന്‍ ഒന്നുകില്‍ കേരളത്തിന് ജയിക്കണം. അല്ലെങ്കില്‍ ഒന്നാം ഇന്നിങ്‌സ് ലീഡോടെ കളി സമനിലയിലാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com