574-8ന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; സെഞ്ചുറി കൂട്ടുകെട്ടുമായി ജഡേജയും ഷമിയും

ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് ശര്‍മ തീരുമാനിക്കുമ്പോള്‍ 175 റണ്‍സോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ

മൊഹാലി: 574-8 എന്ന നിലയില്‍ മൊഹാലി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് ശര്‍മ തീരുമാനിക്കുമ്പോള്‍ 175 റണ്‍സോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ. 

ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്ക് ജഡേജ എത്തുമെന്ന് തോന്നിച്ചു. 228 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ജഡേജ 175 റണ്‍സ് നേടിയത്. ജഡേജയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. പരിക്കിന് ശേഷം തിരികെ വന്ന ആദ്യ ടെസ്റ്റിലാണ് ജഡേജ ബാറ്റിങ് മികവ് കാണിക്കുന്നത്. 

മുഹമ്മദ് ഷമിക്കൊപ്പം 103 റണ്‍സിന്റെ കൂട്ടുകെട്ട്‌

മുഹമ്മദ് ഷമിക്കൊപ്പം നിന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ടും രവീന്ദ്ര ജഡേജ തീര്‍ത്തു. ആര്‍ അശ്വിനും ജഡേജയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 130 റണ്‍സും. ശ്രീലങ്കയ്ക്ക് എതിരെ ഏഴാം വിക്കറ്റില്‍ നേടുന്ന ഇന്ത്യയുടെ  ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. ഋഷഭ് പന്തിന്റെ 96 റണ്‍സ് ഇന്നിങ്‌സ് ആണ് ഇന്ത്യയെ 350ലേക്ക് എത്തിച്ചത് എങ്കില്‍ ജഡേജയുടെ 175 ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തി.

ഒന്നാം ദിനം 3576 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ അര്‍ധ ശതകവും വിഹാരിയുടെ ഇന്നിങ്‌സുമായിരുന്നു ആദ്യ ദിനത്തിലെ ഇന്ത്യയുടെ ഹൈലൈറ്റുകള്‍. 96 റണ്‍സ് എടുത്താണ് പന്ത് മടങ്ങിയത്. ശ്രേയസ് അയ്യറിനൊപ്പം അര്‍ധ ശതക കൂട്ടുകെട്ടും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പന്ത് കണ്ടെത്തി.

128 പന്തില്‍ നിന്നാണ് ഹനുമാ വിഹാരി 58 റണ്‍സ് എടുത്തത്. പൂജാരയ്ക്ക് പകരം ടീമില്‍ ഇടംലഭിച്ചത് മുതലാക്കാന്‍ വിഹാരിക്ക് കഴിഞ്ഞു. 100ാം ടെസ്റ്റ് കളിക്കുന്ന കോഹ് ലി 76 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്താണ് കൂടാരം കയറിയത്. അഞ്ച് ഫോര്‍ കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com