ആദ്യ പാദത്തില്‍ 1-0ന് തോല്‍വി, ആദ്യ പകുതിയില്‍ 1-0ന് പിന്നില്‍; വീരോചിത തിരിച്ചുവരവുമായി റയല്‍

പ്രീക്വാര്‍ട്ടിന്റെ രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 3-1ന് ജയം പിടിച്ച് റയല്‍ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ തകര്‍ത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍നാബ്യൂ: ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ കൂടി കരുത്ത് കാണിച്ച് റയല്‍ മാഡ്രിഡിന്റെ പടയോട്ടം. പ്രീക്വാര്‍ട്ടിന്റെ രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 3-1ന് ജയം പിടിച്ച് റയല്‍ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ തകര്‍ത്തു. 

പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങിയതിന് ശേഷമാണ് 3-2 എന്ന അഗ്രഗേറ്റില്‍ റയലിന്റെ മുന്നേറ്റം. രണ്ടാം പകുതിയിലെ ബെന്‍സിമയുടെ ഹാട്രിക് ആണ് റയലിന്റെ തകര്‍പ്പന്‍ ജയത്തിന് വഴിയൊരുക്കിയത്. 

39ാം മിനിറ്റില്‍ എംബാപ്പെയിലൂടെ പിഎസ്ജിയാണ് വല കുലുക്കി തുടങ്ങിയത്. നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെയുടെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്ജി ലീഡ് 2-0 ആക്കുമെന്ന് തോന്നിച്ചു. എംബാപ്പെ പന്ത് വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 

61ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോളിലേക്ക് എത്തിയത്. ബോക്‌സിന് മുന്‍പില്‍ നില്‍ക്കുന്ന ബെന്‍സിമയിലേക്ക് വന്ന വിനീഷ്യസിന്റെ പാസില്‍ ഫസ്റ്റ് ടൈം ഷോട്ട് കളിച്ച് ബെന്‍സിമ റയലിന് സമനില നേടിക്കൊടുത്തു. 76ാം മിനിറ്റില്‍ ബെന്‍സിമ തന്റേയും റയലിന്റേയും രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തു. 

മോഡ്രിച്ചിന്റെ പാസില്‍ നിന്നായിരുന്നു ബെന്‍സിമയുടെ രണ്ടാമത്തെ ഗോള്‍. രണ്ട് മിനിറ്റ് പിന്നിടും മുന്‍പ് തന്നെ ബെന്‍സിമയുടെ പ്രഹരം വീണ്ടും എത്തി. ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബെന്‍സിമ കളം നിറഞ്ഞപ്പോള്‍ പിഎസ്ജിയെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ മെസിക്കും നെയ്മര്‍്ക്കും എംബാപ്പെയ്ക്കും കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com