ഡു പ്ലെസിസ് നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2022 05:00 PM |
Last Updated: 12th March 2022 05:02 PM | A+A A- |

വീഡിയോ ദൃശ്യം
ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍.
ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു.
The Leader of the Pride is here!
— Royal Challengers Bangalore (@RCBTweets) March 12, 2022
Captain of RCB, @faf1307! #PlayBold #RCBCaptain #RCBUnbox #ForOur12thMan #UnboxTheBold pic.twitter.com/UfmrHBrZcb
കഴിഞ്ഞ സീസണോടെ വിരാട് കോഹ് ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആര്‍സിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഫൈനലില്‍ കാലിടറി വീണത്.
കോഹ് ലിയെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളിയും ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്‌സിയും ബാംഗ്ലൂര്‍ പുറത്തുവിട്ടു.
“Happy to pass on the baton to Faf! Excited to partner with him and play under him” - A message from @imVkohli for our new captain @faf1307. #PlayBold #RCBUnbox #UnboxTheBold #ForOur12thMan #IPL2022 pic.twitter.com/lHMClDAZox
— Royal Challengers Bangalore (@RCBTweets) March 12, 2022