യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍; റഷ്യന്‍ ചെസ്സ് താരത്തിന് വിലക്ക്

യുക്രൈനിലെ ക്രീമിയയില്‍ ജനിച്ച സെര്‍ജി കര്യാകിൻ 2009 വരെ യുക്രൈനെ പ്രതിനിധീകരിച്ച താരമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോസന്‍: യുക്രൈന്‍ അധിനിവേശത്തെ നിരന്തരം ന്യായീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സെര്‍ജി കര്യാകിന് വിലക്ക്. അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍ താരത്തിന് ആറ് മാസം വിലക്കേര്‍പ്പെടുത്തി. 12ാം വയസില്‍ തന്നെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് കര്യാകിൻ. 2016ല്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് ക്ലാസനോട് ലോക കിരീടത്തിനായി പോരാടിയും താരം ശ്രദ്ധേയനാണ്. 

യുക്രൈനിലെ ക്രീമിയയില്‍ ജനിച്ച സെര്‍ജി കര്യാകിൻ 2009 വരെ യുക്രൈനെ പ്രതിനിധീകരിച്ച താരമാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ വര്‍ഷങ്ങളായി പിന്തുണയ്ക്കുന്ന താരം കൂടിയാണ് കര്യാകിൻ.

32 കാരനായ താരം കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങള്‍ വഴി റഷ്യയുടെ യുക്രൈന്‍ അധിനിവേശം ന്യായീകരിച്ചു രംഗത്ത് വന്നത് കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. താന്‍ റഷ്യക്കും പ്രസിഡന്റ് പുടിനും ഒപ്പമാണ്. ഒരു നിമിഷം പോലും മാറി ചിന്തിക്കേണ്ട സാഹചര്യമില്ല. ഞാന്‍ എന്റെ രാജ്യത്തെ പിന്തുണയ്ക്കുന്നു. താരം വ്യക്തമാക്കി. 

കര്യാകിൻ നിയമങ്ങള്‍ ലംഘിച്ചു എന്നാണ് ഫെഡറേഷന്‍ പറയുന്നത്. അതേസമയം റഷ്യന്‍ അനുകൂല നിലപാട് എടുത്ത മറ്റൊരു റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ സെര്‍ജി ഷിപ്പോവിനു വിലക്ക് ഇല്ല. താരത്തിന്റെ പരാമര്‍ശം വലിയ പ്രകോപനം സൃഷ്ടിക്കുന്നതല്ല എന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com