മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആരാവും ധോനിയുടെ പിന്‍ഗാമി എന്ന ചോദ്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ധോനിക്ക് ശേഷം ക്യാപ്റ്റന്‍സി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയിലേക്ക് എത്താനാണ് എല്ലാ സാധ്യതയും എന്ന് സുരേഷ് റെയ്‌ന പറയുന്നു.
രവീന്ദ്ര ജഡേജ, റായിഡു, റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കെല്ലാം ടീമിനെ നയിക്കാനാവും. അവര്‍ക്ക് അതിനുള്ള പ്രാപ്തിയുണ്ട്, പ്രസ് കോണ്‍ഫറന്‍സില്‍ റെയ്‌ന പറഞ്ഞു. കമന്ററി എന്നത് പ്രയാസമുള്ള കാര്യമാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ക്കുന്നു.
ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, പീയുഷ് ചൗള എന്നിവര്‍ കമന്ററിയിലുണ്ട്
ഞാന്‍ അതിനായി ഒരുങ്ങി കഴിഞ്ഞു. എന്റെ ചില സുഹൃത്തുക്കളായ ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, പീയുഷ് ചൗള എന്നിവര്‍ ഇതിനോടകം തന്നെ കമന്ററിയിലുണ്ട്. ഈ സീസണില്‍ രവി ശാസ്ത്രിയും എത്തുന്നു. അതിനാല്‍ ഇത് എളുപ്പമാവും എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് സഹായം തേടാവുന്നതാണ് എന്നും റെയ്‌ന പറയുന്നു.
ഐപിഎല്ലില്‍ ആദ്യമായി 5000 റണ്‍സ് കണ്ടെത്തിയ ബാറ്ററാണ് സുരേഷ് റെയ്‌ന. ട്വന്റി20യില്‍ ആദ്യമായി 6000 റണ്‍സും 8000 റണ്‍സും കടന്ന ആദ്യ താരവുമാണ് റെയ്‌ന. എന്നാല്‍ താര ലേലത്തില്‍ റെയ്‌നയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഐപിഎല്‍ കമന്ററിയിലേക്ക് മിസ്റ്റര്‍ ഐപിഎല്ലിന്റെ വരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ