4 റണ്‍സിനിടെ വീണത് 5 വിക്കറ്റ്; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ചയില്‍ പാകിസ്ഥാന്‍

ഓസ്‌ട്രേലിയക്കെതിരായ ലാഹോര്‍ ടെസ്റ്റില്‍ 248-4 എന്ന നിലയില്‍ നിന്നും 268ന് ഓള്‍ഔട്ടായി പാകിസ്ഥാന്‍
പാകിസ്ഥാന്‍ താരം അബ്ദുള്ള ഷഫീഖിന്റെ ബാറ്റിങ്/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
പാകിസ്ഥാന്‍ താരം അബ്ദുള്ള ഷഫീഖിന്റെ ബാറ്റിങ്/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ലാഹോര്‍: ഓസ്‌ട്രേലിയക്കെതിരായ ലാഹോര്‍ ടെസ്റ്റില്‍ 248-4 എന്ന നിലയില്‍ നിന്നും 268ന് ഓള്‍ഔട്ടായി പാകിസ്ഥാന്‍. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ അഞ്ച് പാകിസ്ഥാന്‍ വിക്കറ്റുകളാണ് ഓസ്‌ട്രേലിയ പിഴുതത്. 

ടെസ്റ്റ് ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഏറ്റവും മോശം തകര്‍ച്ചയാണ് ഇത്. പാകിസ്ഥാന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ നാല് റണ്‍സിന് ഇടയില്‍ വീഴുന്നത് ഇത് ആദ്യം. ഇതിന് മുന്‍പ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 5 റണ്‍സിന് ഇടയില്‍ അവസാന 5 വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു പാകിസ്ഥാന്റെ മോശം റെക്കോര്‍ഡ്. 2003ല്‍ കേപ്ടൗണ്‍ ടെസ്റ്റിലാണ് ഇത്. 

5 വിക്കറ്റ് വീഴ്ത്തി കമിന്‍സും 4 വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്കും

അഞ്ച് വിക്കറ്റ് വീഴ്ത്തിയ കമിന്‍സും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കും ചേര്‍ന്നാണ് പാകിസ്ഥാനെ തകര്‍ത്തിട്ടത്. പാക് മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് കമിന്‍സ് എത്തി. 33 റണ്‍സ് മാത്രം വഴങ്ങിയാണ് കമിന്‍സ് 4 വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് താരങ്ങള്‍ അ്ര്‍ധ ശതകം പിന്നിട്ട് പാകിസ്ഥാന്‍ ശക്തമായ നിലയിലേക്ക് പോവുമ്പോഴായിരുന്നു തകര്‍ച്ച. 

ഓപ്പണര്‍ അബ്ദുള്ള ഷഫിഖ് 81 റണ്‍സ് നേടി. അസര്‍ അലി 78 റണ്‍സും ബാബര്‍ അസം 67 റണ്‍സും എടുത്തു. 391 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ കണ്ടെത്തിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഡേവിഡ് വാര്‍ണര്‍ അര്‍ധ ശതകം പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com