'ആയുഷ് ബദോനിയാണ് ഞങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സ്'; 22കാരനെ പ്രശംസയില്‍ മൂടി രാഹുല്‍

ആയുഷ് ബദോനിയാണ് തങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സ് എന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ആയുഷ് ബദോനിയുടെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ആയുഷ് ബദോനിയുടെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ആയുഷ് ബദോനിയാണ് തങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സ് എന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ബദോനി അര്‍ധ ശതകം പിന്നിട്ടത് ചൂണ്ടിയാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ വാക്കുകള്‍. 

മുഹമ്മദ് ഷമിയുടെ ന്യൂബോള്‍ സ്‌പെല്ലില്‍ ലഖ്‌നൗവിന്റെ മുന്‍നിര പതറിയപ്പോഴാണ് ദീപക് ഹൂഡയും ആയുഷ് ബദോനിയും ഒന്നിച്ചത്. അര്‍ധ ശതകം നേടി ഇരുവരും കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ലഖ്‌നൗ 158 എന്ന മാന്യമായ സ്‌കോറിലേക്ക് എത്തിയത്. 22 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് ബദോനിക്ക് നേടാനായത്. എന്നാല്‍ പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ താരത്തിനായി. ഐപിഎല്‍ അരങ്ങേറ്റത്തില്‍ അര്‍ധ ശതകം നേടുന്ന മൂന്നാമത്തെ മാത്രം താരമായി ബദോനി. 20 ലക്ഷം രൂപയ്ക്കാണ് ബദോനി ലഖ്‌നൗ ടീമിലെത്തിയത്. 

29-4 എന്ന നിലയില്‍ ലഖ്‌നൗ നിന്നപ്പോഴാണ് ആയുഷും ഹൂഡയും ഒരുമിച്ചത്‌

41 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും സഹിതമാണ് ദീപക് ഹൂഡ 55 റണ്‍സ് കണ്ടെത്തിയത്. ആയുഷ് ബദാനി 41 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സിലേക്ക് എത്തി. 29-4 എന്ന നിലയില്‍ ലഖ്‌നൗ നിന്നപ്പോഴാണ് ഹൂഡയും ആയുഷും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 

ഞങ്ങളുടെ ബേബി എബിഡിയാണ് ബദോനി. ആദ്യ ദിവസം മുതല്‍ അത്ഭുതകരമായാണ് ബദോനി കളിക്കുന്നത്. 360 ഡിഗ്രിയില്‍ ഈ ചെറിയ പയ്യന്‍ കളിക്കുന്നു. ലഭിച്ച അവസരം ബദോനി മുതലാക്കിയതിലും ഞാന്‍ സന്തുഷ്ടനാണ്. നാല് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക എന്നത് എളുപ്പമല്ല. എന്നാല്‍ സമ്മര്‍ദത്തില്‍ നിന്നുകൊണ്ട് അവന്‍ നന്നായി കളിച്ചു. അവന് അത് തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com