'തയ്യാറായിക്കോളു, അടുത്തത് നീയാണ്';ക്രിസ്റ്റ്യാനോയെ വെല്ലുവിളിച്ച് നോര്‍ത്ത് മാസിഡോണിയ പ്രസിഡന്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 01:57 PM  |  

Last Updated: 29th March 2022 01:57 PM  |   A+A-   |  

cristiano_ronaldo_north_macedonia_president

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെന്ററോവ്‌സ്‌കി,ഫോട്ടോ: ട്വിറ്റർ

 

ലോകകപ്പ് പ്ലേഓഫ് സെമി ഫൈനലില്‍ ഇറ്റലിയെ ഞെട്ടിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നറിയിപ്പുമായി നോര്‍ത്ത് മാസിഡോണിയയുടെ പ്രസിഡന്റ് പെന്ററോവ്‌സ്‌കി. ട്വിറ്ററിലൂടെയാണ് ക്രിസ്റ്റിയാനോയെ നോര്‍ത്ത് മാസിഡോണിയ പ്രസിഡന്റ് വെല്ലുവിളിക്കുന്നത്. 

തയ്യാറായിരിക്കൂ ക്രിസ്റ്റിയാനോ, നീയാണ് അടുത്തത്, പെന്ററോവ്‌സ്‌കി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ മാസിഡോണിയക്ക് ഞങ്ങളെ ഞെട്ടിക്കാന്‍ കഴിയില്ലെന്ന് ക്രിസ്റ്റിയാനോ മറുപടി നല്‍കി കഴിഞ്ഞു.  ഞങ്ങളും ഞെട്ടി. നോര്‍ത്ത് മാസിഡോണിയെ പല മത്സരങ്ങളിലും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ നാളെ അവര്‍ക്ക് ഞങ്ങളെ ഞെട്ടിക്കാനാവുമെന്ന് തോന്നുന്നില്ല. പോര്‍ച്ചുഗല്‍ നന്നായി കളിക്കുകയും ലോകകപ്പിലേക്ക് ഉറപ്പിക്കുകയും ചെയ്യും, ക്രിസ്റ്റ്യാനോ പറയുന്നു.

ഇറ്റലിയെ അവസാന നിമിഷം തളച്ചാണ് നോര്‍ത്ത് മാസിഡോണിയ് ഫൈനലില്‍ പോര്‍ച്ചുഗല്ലിന്റെ എതിരാളിയായി എത്തുന്നത്. ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വീട്ടും അട്ടിമറി നടന്നാല്‍ ആരാധകര്‍ക്ക് അത് വലിയ നിരാശയാവും.