സന്തോഷ് ട്രോഫി; കേരളത്തിന്റെ മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ; ഫിക്സ്ചർ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 02:43 PM  |  

Last Updated: 29th March 2022 02:43 PM  |   A+A-   |  

football

പ്രതീകാത്മക ചിത്രം

 

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ നടക്കും. ഏപ്രിൽ 16 മുതൽ ടൂർണമെന്റ് ആരംഭിക്കും. ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തു വിട്ടു. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.

നേരത്തെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ഒമൈക്രോൺ വ്യാപനം കാരണം നീട്ടിവയ്ക്കുകയായിരുന്നു. ഏപ്രിൽ 16ന് ആരംഭിക്കുന്ന ടൂർണമെന്റ് മെയ് രണ്ട് വരെ നീണ്ടു നിൽക്കും. 

ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ മത്സരങ്ങൾ. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്‌.

മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിലുള്ളത്. ഗുജറാത്ത്, കർണാടക, ഒഡീഷ, സെർവിസസ്, മണിപ്പൂർ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. 

10 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാകും. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പിൽ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.

കേരളത്തിന്റെ മത്സരങ്ങൾ

ഏപ്രിൽ 16:  കേരളം- രാജസ്ഥാൻ
ഏപ്രിൽ 18: കേരളം- പശ്ചിമ ബംഗാൾ
ഏപ്രിൽ 20: കേരളം- മേഘാലയ
ഏപ്രിൽ 22: കേരളം- പഞ്ചാബ്