പ്ലേഓഫ് ഉറപ്പിച്ച് പെറു, എതിരാളി യുഎഇയോ ഓസ്‌ട്രേലിയയോ? കൊളംബിയയും ചിലിയും പുറത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 10:12 AM  |  

Last Updated: 31st March 2022 01:42 PM  |   A+A-   |  

peru players celebrating

പ്ലേഓഫ് ഉറപ്പിച്ച പാരാഗ്വെ താരങ്ങളുടെ ആഘോഷം/ഫോട്ടോ: എഎഫ്പി

 

ലിമ: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനുള്ള പ്ലേഓഫ് ഉറപ്പിച്ച് പെറു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പാരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെയാണ് പെറു പ്ലേഓഫ് ഉറപ്പിച്ചത്. 

ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫ് ആണ് ഇനി നടക്കുക. പ്ലേഓഫില്‍ ഓസ്‌ട്രേലിയ-യുഎഇ മത്സരത്തിലെ വിജയി ആയിരിക്കും പാരാഗ്വെയുടെ എതിരാളിയായി എത്തുക. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അഞ്ചാമതായാണ് പെറു ഫിനിഷ് ചെയ്തത്. 

കൊളംബിയയും ചിലിയും പുറത്തായി

പെറു പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ കൊളംബിയയും ചിലിയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. ആറാം സ്ഥാനത്താണ് കൊളംബിയ ഫിനിഷ് ചെയ്തത്. ചിലി ഏഴാമതും.  വെനസ്വേലയ്ക്ക് എതിരെ ഒരു ഗോളിന് കൊളംബിയയും ഉറുഗ്വെയ്ക്ക് എതിരെ 2-0ന് ചിലിയും ജയം പിടിച്ചിരുന്നു. എന്നാല്‍ പെറുവിന്റെ ജയത്തോടെ ഇവരുടെ സാധ്യതകള്‍ അസ്തമിച്ചു. 

ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. ഉറുഗ്വെയും ഇക്വഡോറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇവരും ഖത്തറിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു.