വാര്‍ഷിക റാങ്കിങ്; ട്വന്റി20യില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ; ടെസ്റ്റില്‍ ഓസ്‌ട്രേലിയ; ഏകദിനത്തില്‍ കീവീസ് മുന്നേറ്റം

ഇന്ത്യയില്‍ നടന്ന ട്വന്റി20 പരമ്പരകളില്‍ മികവ് കാണിച്ചതോടെയാണ് ഐസിസിയുടെ വാര്‍ഷിക ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: 2021-22 സീസണ്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ച് ഇന്ത്യ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയില്‍ നടന്ന ട്വന്റി20 പരമ്പരകളില്‍ മികവ് കാണിച്ചതോടെയാണ് ഐസിസിയുടെ വാര്‍ഷിക ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയക്കും പിന്നിലാണ് ഇന്ത്യ. 

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച ഓസ്‌ട്രേലിയയേക്കാള്‍ 9 പോയിന്റ് പിന്നിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. 2021ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര റാങ്കിങ്ങില്‍ പരിഗണിച്ചിട്ടില്ല. മാറ്റിവെച്ച അഞ്ചാം ടെസ്റ്റിന്റെ ഫലം വന്നതിന് ശേഷമാവും ഇതിലെ പോയിന്റ് റാങ്കിങ്ങില്‍ പരിഗണിക്കുക. 

ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്ക നാലാമതും. ഇംഗ്ലണ്ടിനെ പിന്തള്ളി പാകിസ്ഥാന്‍ അഞ്ചാം റാങ്ക് സ്വന്തമാക്കി. 1995ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് 88 എന്ന താഴ്ന്ന പോയിന്റിലേക്ക് എത്തുന്നത്. 

ഏകദിനത്തിലേക്ക് വരുമ്പോള്‍ നാലാം റാങ്കിലാണ് ഇന്ത്യ. ഇംഗ്ലണ്ട് ആണ് രണ്ടാമത്. ഓസ്‌ട്രേലിയ മൂന്നാമതും പാകിസ്ഥാന്‍ അഞ്ചാമതും. 270 പോയിന്റോടെയാണ് ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് നില്‍ക്കുന്നത്. ഇംഗ്ലണ്ട് ആണ് രണ്ടാമത്. പാകിസ്ഥാന്‍ മൂന്നാമതും സൗത്ത് ആഫ്രിക്ക നാലാമതും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com