'സഹതാരങ്ങളുമായി വാര്‍ണര്‍ അടിപിടി കൂടി; പരിശീലനം നടത്താതെ പാര്‍ട്ടികളില്‍ പങ്കെടുത്ത് നടപ്പ്'; സെവാഗിന്റെ വെളിപ്പെടുത്തല്‍ 

ആദ്യത്തെ വര്‍ഷം ഏതാനും കളിക്കാരുമായി വാര്‍ണര്‍ അടിപിടി കൂടി. അതോടെ അവസാന രണ്ട് മത്സരങ്ങളില്‍ ഇറക്കാതെ വാര്‍ണറെ ഞങ്ങള്‍ തിരിച്ചയച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഡല്‍ഹി ഡെയര്‍ഡെവിള്‍സിലായിരിക്കുന്ന സമയം സഹതാരങ്ങളുമായി ഡേവിഡ് വാര്‍ണര്‍ അടികൂടിയിട്ടുണ്ടെന്ന് വീരേന്ദര്‍ സെവാഗ്. പരിശീലനം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടികളില്‍ പങ്കെടുത്താണ് വാര്‍ണര്‍ നടന്നിരുന്നത് എന്നും സെവാഗ് പറയുന്നു. 

വാര്‍ണര്‍ ഡല്‍ഹിയിലേക്ക് എത്തുമ്പോള്‍ സെവാഗ് ആണ് ക്യാപ്റ്റന്‍. എന്റെ അസ്വസ്ഥത ഞാന്‍ പല താരങ്ങള്‍ക്കെതിരേയും പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരാളാണ് വാര്‍ണര്‍. ടീമിലേക്ക് പുതുതായി എത്തിയപ്പോള്‍ പരിശീലനം നടത്തുന്നതിനേക്കാള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിലാണ് വാര്‍ണര്‍ വിശ്വസിച്ചത്, സെവാഗ് പറയുന്നു. 

ആദ്യത്തെ വര്‍ഷം ഏതാനും കളിക്കാരുമായി വാര്‍ണര്‍ അടിപിടി കൂടി. അതോടെ അവസാന രണ്ട് മത്സരങ്ങളില്‍ ഇറക്കാതെ വാര്‍ണറെ ഞങ്ങള്‍ തിരിച്ചയച്ചു. മറ്റുള്ളവര്‍ക്ക് ഒരു പാഠമാവാന്‍ കൂടിയായിരുന്നു അത്. വാര്‍ണര്‍ ആ സമയം തുടക്കക്കാരനാണ്. നിങ്ങള്‍ ഇല്ലെങ്കിലും ടീമിന് ജയിക്കാനാവും എന്ന് ബോധ്യപ്പെടുത്താനായിരുന്നു അത്. അങ്ങനെ വാര്‍ണറെ പുറത്തിരുത്തി ഞങ്ങള്‍ ജയിക്കുകയും ചെയ്തു, സെവാഗ് പറയുന്നു. 

രണ്ട് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി മാത്രമാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. 2009 മുതല്‍ 2013 വരെ വാര്‍ണര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഭാഗമായി. പിന്നാലെ 8 വര്‍ഷം ഹൈദരാബാദിനൊപ്പം. 2022ല്‍ ഡല്‍ഹിയിലേക്ക് വാര്‍ണര്‍ 6.25 കോടി രൂപയ്ക്ക് എത്തി. 

സീസണില്‍ ഡല്‍ഹി ബാറ്റേഴ്‌സില്‍ ഏറ്റവും മുന്‍പിലാണ് വാര്‍ണര്‍. 356 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 59.33. നിലവില്‍ 5ാം സ്ഥാനത്താണ് ഡല്‍ഹി. പ്ലേഓഫിലേക്ക് എത്താന്‍ വാര്‍ണറുടെ ബാറ്റിങ് മികവ് ഇനിയും ഡല്‍ഹിക്ക് വേണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com