മോശം ഫോമിലും 'തിളങ്ങി' കോഹ്‌ലി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം!
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th May 2022 10:59 PM |
Last Updated: 13th May 2022 10:59 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
മുംബൈ: ഐപിഎല്ലില്‍ ദയനീയ ഫോമില്‍ നില്‍ക്കുന്നതിന്റെ നിരാശയിലാണെങ്കിലും വിരാട് കോഹ്‌ലി ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരു റണ്ണെടുത്തതോടെയാണ് കോഹ്‌ലി അപൂര്‍വ നേട്ടം തൊട്ടത്.
ഐപിഎല്ലില്‍ 6500 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യയുടെ മുന്‍ നായകന്‍ മാറി. ഐപിഎല്ലില്‍ 6000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടാമന്‍ ഇന്ത്യയുടെ തന്നെ പഞ്ചാബ് കിങ്‌സ് താരം ശിഖര്‍ ധവാനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡേവിഡ് വാര്‍ണര്‍ 5876 റണ്‍സുമായി മൂന്നാം സ്ഥാനത്തും 5829 റണ്‍സുമായി ഇന്ത്യയുടേയും മുംബൈ ഇന്ത്യന്‍സിന്റേയും നായകനായി രോഹിത് ശര്‍മയും നില്‍ക്കുന്നു.
നിലവില്‍ ഐപിഎല്ലില്‍ മോശം ഫോമിലാണ് കോഹ്‌ലി. പഞ്ചാബിനെതിരായ മത്സരത്തില്‍ 14 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 20 റണ്‍സെടുത്ത് പുറത്തായി. മികച്ച തുടക്കമിടാന്‍ കോഹ്‌ലിക്ക് സാധിച്ചെങ്കിലും വലിയ സ്‌കോറിലെത്താന്‍ കഴിഞ്ഞില്ല.
ഈ വാർത്ത കൂടി വായിക്കാം
പ്രായം 41 ആകും, അടുത്തവര്‍ഷം ധോനി ഇറങ്ങുമോ? മാത്യു ഹെയ്ഡന്‍ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ