3 സ്ഥാനം, 6 ടീമുകള്‍; ഐപിഎല്‍ പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്‍ 15ാം സീസണില്‍ 64 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ 64 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത്. അവസാന 3 സ്ഥാനത്തിനായി മത്സരിക്കുന്നത് 6 ടീമുകളും. ഇവര്‍ക്ക് മുന്‍പിലുള്ള പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ. 

രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ 16 പോയിന്റോടെ പ്ലേഓഫിനോട് അടുത്ത് നില്‍ക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനും ബാംഗ്ലൂരിനും 14 പോയിന്റ് വീതമാണുള്ളത്. 12 പോയിന്റ് വീതമായി കൊല്‍ക്കത്തയും പഞ്ചാബ് കിങ്‌സും. ആ ആറ് പേര്‍ക്കും മുന്‍പില്‍ ഇനിയുള്ളത് ഒരു മത്സരം വീതം. 

രാജസ്ഥാന് ചെന്നൈയോട് വലിയ മാര്‍ജിനില്‍ തോല്‍വി ഒഴിവാക്കണം 

സീസണിലെ തങ്ങളുടെ അവസാന കളിയില്‍ ജയം നേടാനായാല്‍ രാജസ്ഥാനും ലഖ്‌നൗവിനും 18 പോയിന്റോടെ പ്ലേഓഫ് ഉറപ്പിക്കാം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈയാണ് രാജസ്ഥാന്റെ എതിരാളി. ചെന്നൈക്കെതിരെ വലിയ മാര്‍ജിനില്‍ രാജസ്ഥാന്‍ തോല്‍വി വഴങ്ങുകയും ലഖ്‌നൗവും ഡല്‍ഹിയും ബാംഗ്ലൂരും അവരുടെ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ രാജസ്ഥാന് കാര്യങ്ങള്‍ പ്രയാസമാവും. 

കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യത

കൊല്‍ക്കത്തക്കെതിരെയാണ് ലഖ്‌നൗവിന്റെ മത്സരം. ഇവിടെ ജയിച്ചാല്‍ ലഖ്‌നൗവിനും പ്ലേഓഫില്‍ കടക്കാം. കൊല്‍ക്കത്ത ലഖ്‌നൗവിന് എതിരെ ജയിച്ചാലും ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവര്‍ തങ്ങളുടെ അവസാന മത്സരത്തില്‍ തോറ്റാല്‍ മാത്രമാണ് കൊല്‍ക്കത്തക്ക് പ്ലേഓഫ് കടക്കാനാവുക. നെറ്റ്‌റണ്‍റേറ്റില്‍ ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവരേക്കാള്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തക്കുണ്ട്. 

മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ഡല്‍ഹിയുടെ അവസാന ലീഗ് മത്സരം. ഇവിടെ ജയിച്ചാല്‍ ഡല്‍ഹിയുടെ പോയിന്റ് 16 ആവും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ബാംഗ്ലൂര്‍ ജയിച്ചാല്‍ അവരുടെ പോയിന്റും 16ലേക്ക് എത്തും. ഇവിടെ നെറ്റ്‌റണ്‍റേറ്റില്‍ മുന്‍പില്‍ ആരാണോ അവരാവും അവസാന നാലില്‍ ഇടം നേടുക. നിലവില്‍ നെറ്റ്‌റണ്‍റേറ്റില്‍ ബാംഗ്ലൂരിനേക്കാള്‍ മുകളിലാണ് ഡല്‍ഹി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com