2 ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്, 19ാം ഓവര്‍ വിക്കറ്റ് മെയ്ഡനാക്കിയ ബ്രില്ല്യന്‍സ്; ബുമ്ര കണ്ട് പഠിക്കണമെന്ന് ആകാശ് ചോപ്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2022 01:19 PM  |  

Last Updated: 18th May 2022 01:19 PM  |   A+A-   |  

bhuvaneshwar_kumar

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: 19ാം ഓവറില്‍ വിക്കറ്റ് മെയ്ഡന്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെ പ്രശംസയില്‍ മൂടുകയാണ് ക്രിക്കറ്റ് ലോകം. അതേസമയം, എങ്ങനെ യോര്‍ക്കര്‍ എറിയണം എന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്രയ്ക്ക് കാണിച്ച് കൊടുക്കുകയാണ് ഭുവി ഇവിടെ ചെയ്യുന്നതെന്നാണ് മുന്‍ താരം ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. 

ബുമ്രയ്ക്ക് നേരെ ഭുവനേശ്വര്‍ കുമാര്‍ കണ്ണാടി കാണിക്കുകയാണ്. നീ യോര്‍ക്കര്‍ എറിയുന്നു. ഇങ്ങനെയാണ് യോര്‍ക്കറുകള്‍ എറിയേണ്ടത്. ഒന്നിന് പിറകെ ഒന്നായി, കൃത്യമായ യോര്‍ക്കറുകള്‍. വീഡിയോ ഗെയിം മത്സരം പോലെയാണ് തോന്നിയത്. 19ാം ഓവര്‍ വിക്കറ്റ് മെയ്ഡന്‍, ആകാശ് ചോപ്ര പറയുന്നു. 

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ഭുവി ഒരു വിക്കറ്റ് വീഴ്ത്തിയത്. മുംബൈക്ക് എതിരെ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ബൗളറും ഭുവി തന്നെ. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ മുംബൈക്ക് 19 റണ്‍സ് വേണം എന്നിരിക്കെയാണ് ഭുവി റണ്‍സ് വഴങ്ങാതെ 19ാം ഓവറില്‍ ഒരു വിക്കറ്റും വീഴ്ത്തിയത്. 

ഉമ്രാന്‍ മാലിക്കിന് ക്വാട്ട പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാതിരുന്ന വില്യംസണിന്റെ ക്യാപ്റ്റന്‍സിയേയും ആകാശ് ചോപ്ര വിമര്‍ശിട്ടു. ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നിട്ടും കെയ്ന്‍ വില്യംസണ്‍ എന്ന ക്യാപ്റ്റന് എന്ത് പറ്റി? എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ചാമ്പ്യന്‍സ് ലീഗ് കിരീടം ഇല്ല, എന്നാല്‍ മെസിയിലൂടെ പണം വാരി പിഎസ്ജി; റെക്കോര്‍ഡ് വരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ