'ടീമിലേക്ക് വരുമ്പോള്‍ തന്നെ ഉമ്രാന് വാര്‍ഷിക കരാര്‍ നല്‍കണം'; ബിസിസിഐയോട് രവി ശാസ്ത്രി

ഷമി, ബുമ്ര എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ അവര്‍ പരിശീലനം നടത്തുന്നത് എങ്ങനെ, ജോലിഭാരം അവര്‍ നിയന്ത്രിക്കുന്നത് എങ്ങനെ  മനസിലാക്കാനാവും
ഉമ്രാൻ മാലിക്ക്/ഫയല്‍ ചിത്രം
ഉമ്രാൻ മാലിക്ക്/ഫയല്‍ ചിത്രം

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിന് ടീമിലേക്ക് എത്തുമ്പോള്‍ തന്നെ വാര്‍ഷിക കരാര്‍ നല്‍കണം എന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടീമിലെ പ്രധാന താരങ്ങള്‍ക്കൊപ്പം തന്നെ ഉമ്രാനെ നിലനിര്‍ത്തണം എന്നാണ് രവി ശാസ്ത്രി പറയുന്നത്. 

ടീമിലേക്ക് എത്തുമ്പോള്‍ തന്നെ ഉമ്രാന് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നല്‍കണം. അവിടവിടെയായി നിര്‍ത്താതിരിക്കുക. പ്രധാന താരങ്ങള്‍ക്കൊപ്പം തന്നെ നിലനിര്‍ത്തണം. ഷമി, ബുമ്ര എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ അവര്‍ പരിശീലനം നടത്തുന്നത് എങ്ങനെ, ജോലിഭാരം അവര്‍ നിയന്ത്രിക്കുന്നത് എങ്ങനെ എന്നെല്ലാം അവന് കണ്ട് മനസിലാക്കാനാവും. അവന്റെ വഴിതെറ്റി പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, രവി ശാസ്ത്രി പറയുന്നു. 

ഉമ്രാന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നതായാണ് എനിക്ക് തോന്നുന്നത്. ഉമ്രാന്റെ ബൗളിങ് ലൈന്‍ നോക്കു. ഉമ്രാന്റെ പേസ് കുറയ്ക്കാന്‍ പറയാന്‍ നമുക്കാവില്ല. ലൈന്‍ ശരിയാക്കാന്‍ മാത്രമേ പറയാനാവു. സ്റ്റംപ് ലക്ഷ്യമിട്ട്, വേരിയേഷനുകളോടെ തുടരെ എറിയാനായാല്‍ ഏതൊരു ബാറ്ററേയും ഉമ്രാന് കുഴപ്പിക്കാനാവും എന്നും രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു. 

13 കളിയില്‍ നിന്ന് 21 വിക്കറ്റാണ് ഉമ്രാന്‍ മാലിക് വീഴ്ത്തിയത്. സീസണിലെ വിക്കറ്റ് വേട്ടയില്‍ ഉമ്രാന്‍ ഇപ്പോള്‍ 4ാം സ്ഥാനത്ത് നില്‍ക്കുന്നു. സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയും ഉമ്രാന്റെ പേരിലാണ്. മണിക്കൂറില്‍ 157 കിമീ വേഗതയില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ റെക്കോര്‍ഡിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com