നിയമവിരുദ്ധ ബൗളിങ് ആക്ഷന്‍; ഇന്ത്യാ-പാക് ബന്ധം വഷളാക്കരുതെന്ന് സെവാഗിനോട് അക്തര്‍

ഇത്തരം അഭിപ്രായങ്ങള്‍ പറയരുത് എന്ന് സെവാഗിനോട് ആവശ്യപ്പെടുന്നതായാണ് അക്തര്‍ പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമ വിരുദ്ധമായ ബൗളിങ് ആക്ഷനായിരുന്നു അക്തറിന്റേത് എന്ന സെവാഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പാക് മുന്‍ ഫാസ്റ്റ് ബൗളര്‍. ഇത്തരം അഭിപ്രായങ്ങള്‍ പറയരുത് എന്ന് സെവാഗിനോട് ആവശ്യപ്പെടുന്നതായാണ് അക്തര്‍ പറയുന്നത്. 

ഐസിസിയേക്കാള്‍ കാര്യങ്ങള്‍ അറിയുന്നത് സെവാഗിനാണെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ നില്‍ക്കട്ടെ. സെവാഗിനുള്ള എന്റെ മറുപടി വ്യത്യസ്തമായിരിക്കും. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് സെവാഗ്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ വളരെ ശ്രദ്ധ കൊടുക്കുന്ന പ്രായത്തിലാണ് ഞാനിപ്പോള്‍. ദേശിയ നിലവാരത്തില്‍ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല എന്നും അക്തര്‍ പറഞ്ഞു. 

സെവാഗ് എന്റെ അടുത്ത സുഹൃത്താണ്. തമാശയ്ക്കാണോ അതോ ഗൗരവത്തിലാണോ സെവാഗ് ആ പരാമര്‍ശം നടത്തിയത് എന്ന് എനിക്ക് അറിയില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാകുന്നില്ല എന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉറപ്പാക്കണം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യത ഉണ്ടെങ്കില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും അക്തര്‍ പറഞ്ഞു. 

ബ്രെറ്റ് ലീയുടെ കൈകള്‍ എങ്ങനെയാണ് വരുന്നത് എന്ന് അറിയാന്‍ കഴിയുന്നതോടെ എളുപ്പമായിരുന്നു. എന്നാല്‍ അക്തറിന്റെ കാര്യത്തില്‍ എവിടെയാണ് കൈയ്യും പന്തും വരിക എന്ന് ഒരു ഊഹവും കിട്ടില്ലെന്നും സെവാഗ് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com