'ആഡംബര വാച്ചുകള്‍ നല്‍കാം'; ഋഷഭ് പന്തിനെ 1.63 കോടി രൂപയ്ക്ക് കബളിപ്പിച്ച് ഹരിയാന ക്രിക്കറ്റ് താരം 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഹരിയാന ക്രിക്കറ്റ് താരം പറ്റിച്ചതായി പരാതി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വിലകൂടിയ വാച്ചുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഹരിയാന ക്രിക്കറ്റ് താരം പറ്റിച്ചതായി പരാതി. ഹരിയാന താരം മൃണാങ്ക് സിങ് ഇത്തരത്തില്‍ പന്തിനെ വിശ്വസിപ്പിച്ച് പണം തട്ടിയതായാണ് പരാതി. 

1.63 കോടിയുടെ ചെക്ക് പന്തിന് മൃണാങ്ക് നല്‍കിയെങ്കിലും ഇത് ബൗണ്‍സായി. സോണല്‍ ക്രിക്കറ്റ് അക്കാദമി ക്യാംപില്‍ വെച്ചാണ് പന്തും മൃണാങ്കും
പരിചയപ്പെട്ടത് എന്ന് പന്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആഡംബര വസ്തുക്കളുടെ ബിസിനസ് താന്‍ ആരംഭിച്ചതായാണ് മൃണാങ്ക് പന്തിനെ ധരിപ്പിച്ചത്. 

പന്തിന്റെ കൈവശമുണ്ടായിരുന്ന ആഡംബര വസ്തുക്കളില്‍ ചിലത് പന്ത് മൃണാങ്കി വില്‍പ്പനയ്ക്കായി കൈമാറുകയും ചെയ്തു. എന്നാല്‍ അതുണ്ടായില്ല. ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി 1.63 കോടി രൂപ പന്തിന് നല്‍കാമെന്ന് മൃണാങ്ക് സമ്മതിച്ചെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ വന്നതോടെ ചെക്ക് ബൗണ്‍സായി. 

കളിയിലേക്ക് വന്നാല്‍ ഐപിഎല്ലില്‍ ബാറ്റിങ്ങില്‍ വലിയ മികവ് കണ്ടെത്താന്‍ പന്തിന് കഴിഞ്ഞില്ല. 14 കളിയില്‍ നിന്ന് 340 റണ്‍സ് ആണ് പന്ത് സ്‌കോര്‍ ചെയ്തത്. സീസണില്‍ ടീമിനെ പ്ലേഓഫില്‍ എത്തിക്കാനും പന്തിനായില്ല. മുംബൈയോട് അവസാന മത്സരത്തില്‍ തോറ്റതോടെ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് സീസണ്‍ ഫിനിഷ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com