മണിക്കൂറില്‍ 150 കിമീ വേഗതയിലെത്തുമോ? 131.6 സ്പീഡിലെ അശ്വിന്റെ ഡെലിവറിയില്‍ ഞെട്ടി ആരാധകര്‍ 

ക്രിക്കറ്റില്‍ തന്റേതായ പല പരീക്ഷണങ്ങളും കൊണ്ടാണ് ആര്‍ അശ്വിന്‍ പലപ്പോഴും ക്രീസിലെത്തുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ തന്റേതായ പല പരീക്ഷണങ്ങളും കൊണ്ടാണ് ആര്‍ അശ്വിന്‍ പലപ്പോഴും ക്രീസിലെത്തുക. തന്റേതായ തിയറികള്‍ ഇവിടെ അശ്വിന് പറയാനുണ്ടാവും. അശ്വിന്റെ ബൗളിങ് സ്പീഡ് സ്‌കോര്‍ ലൈനില്‍ തെളിഞ്ഞപ്പോള്‍ ഇതുപോലെ എന്തെങ്കിലും ആവുമെന്നാണ് ആരാധകര്‍ ചിന്തിച്ചത്. 

അശ്വിന്റെ ബൗളിങ് സ്പീഡായി മണിക്കൂറില്‍ 131.6 കിമീ വേഗതയാണ് കാണിച്ചത്. സ്പിന്നറുടെ ബൗളിങ് സ്പീഡ് ഇത്രയും ഉയര്‍ന്ന് കാണിച്ചപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് വ്യക്തമായിരുന്നു. സ്പീഡ് ട്രാക്കറിന്റെ സാങ്കേതിക പിഴവായിരുന്നു ഇത്. 

150 കിമീ വേഗതയില്‍ എത്തുമോ, ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഡെലിവറി തന്റെ പേരില്‍ കുറിക്കാനാണോ അശ്വിന്റെ ശ്രമം എന്നെല്ലാം ആരാധകരുടെ ട്രോളുകള്‍ ഉയര്‍ന്നു. കളിയിലേക്ക് വരുമ്പോള്‍ ഗുജറാത്ത് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഒരുഘട്ടത്തിലും അശ്വിന് കഴിഞ്ഞില്ല. നാല് ഓവറില്‍ 40 റണ്‍സ് ആണ് അശ്വിന്‍ നിര്‍ണായക മത്സരത്തില്‍ വഴങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com