'ബട്ട്‌ലര്‍ പോലും പതറിയപ്പോള്‍ തുണയായില്ലേ? പക്ഷേ'; സഞ്ജുവിനെ ചൂണ്ടി രവി ശാസ്ത്രി

തന്റെ ഇന്നിങ്‌സ് നീട്ടിക്കൊണ്ട് പോകാന്‍ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് രവി ശാസ്ത്രി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ബാറ്റിങ് ഗംഭീരമായിരുന്നു എങ്കിലും എപ്പോഴും സംഭവിക്കുന്നത് പോലെയാണ് പ്ലേഓഫിലും സംഭവിച്ചതെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. തന്റെ ഇന്നിങ്‌സ് നീട്ടിക്കൊണ്ട് പോകാന്‍ സഞ്ജുവിന് സാധിച്ചില്ല എന്നതാണ് രവി ശാസ്ത്രി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

സ്‌ട്രെയ്റ്റ് ഹിറ്റിനും ബിഗ് ഹിറ്റും സഞ്ജു തയ്യാറാണ്. ഷോര്‍ട്ട് പിച്ച് ചെയ്ത് വരുന്ന പന്തുകളെ പുള്‍ ചെയ്ത് ഗാലറിയിലെത്തിക്കും. സ്പിന്നര്‍മാര്‍ക്കെതിരെ കാത്ത് നിന്ന് കളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കും എന്ന് തോന്നിച്ചെങ്കിലും കാത്തിരുന്ന് കളിക്കുകയാണ് ചെയ്തത്. മനോഹരമായ ഏതാനും ഷോട്ടുകള്‍ സഞ്ജുവില്‍ നിന്ന് വന്നു. മികച്ച ഇന്നിങ്‌സ് ആണ്, രവി ശാസ്ത്രി പറയുന്നു. 

എന്നാല്‍ സഞ്ജുവിന്റെ ആ ഇന്നിങ്‌സ് കുറച്ച് കൂടി മുന്‍പോട്ട് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. സഞ്ജുവിന്റെ കാര്യത്തില്‍ എപ്പോഴും സംഭവിക്കുന്നത് അതാണ്. എന്നാല്‍ ഇവിടെ ബട്ട്‌ലര്‍ പോലും പ്രയാസപ്പെടുമ്പോള്‍ തന്റെ ടീമിനെ മുന്‍പോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി, രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു. 

26 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്. ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സ് പറത്തി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്ന സെലക്ടര്‍മാര്‍ക്കുള്ള മറുപടിയായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ മോശം ഷോട്ട് സെലക്ഷനിലൂടെ വീണ്ടും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഒരിക്കല്‍ കൂടി സഞ്ജുവിന് നേര്‍ക്ക് വിമര്‍ശനങ്ങളെത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com